Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.4111 INR  1 EURO=106.4509 INR
ukmalayalampathram.com
Thu 12th Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഡ്രൈവിങ് പരിഷ്‌കരണത്തില്‍ ഇനി വിട്ടുവീഴ്ചയില്ലെന്ന് ഗണേഷ് കുമാര്‍
reporter

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് പരിഷ്‌കരണത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. സമരം ഒത്തുത്തീര്‍പ്പായത് എല്ലാവരും കണ്ടതാണെന്നും ഇനി ചര്‍ച്ചയില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. എല്ലാം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷകര്‍ എത്തുമ്പോള്‍ ഇന്‍സ്ട്രക്ടര്‍മാര്‍ നിര്‍ബന്ധമാണെന്ന പുതിയ നിബന്ധനയാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ഇതിനെതിരെ ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ രം?ഗത്തെത്തിയിരുന്നു. 10 മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല സമരം തുടങ്ങാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. പുതിയ നിബന്ധനയില്‍ നിന്ന് പിന്മാറില്ലെന്നും ?ഗണേഷ് കുമാര്‍ അറിയിച്ചു.

നിശ്ചിത യോഗ്യതയുള്ള ഇന്‍സ്ട്രക്ടര്‍മാര്‍ക്കാണ് ഡ്രൈവിങ് സ്‌കൂളിന് ലൈസന്‍സ് നല്‍കുന്നത്. പലയിടത്തും ലൈസന്‍സ് ഒരാള്‍ക്കും ഡ്രൈവിങ് പഠിപ്പിക്കുന്നത് മറ്റൊരാളാണെന്നുമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍. അതുകൊണ്ട് ഇന്‍സ്ട്രക്ടര്‍മാരുടെ സാന്നിധ്യം നിര്‍ബന്ധമാണെന്നുമായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയത്. എന്നാല്‍ മോട്ടര്‍ വാഹന നിയമത്തില്‍ ഈ വ്യവസ്ഥയില്ലെന്നാണ് സ്‌കൂള്‍ ഉടമകളും ജീവനക്കാരും പറയുന്നത്. ടെസ്റ്റ് നടക്കുമ്പോള്‍ ഡ്രൈവിങ് പരിശീലകരോ സ്‌കൂള്‍ ഉടമകളോ ഗ്രൗണ്ടില്‍ കയറരുതെന്ന് മുന്‍പ് ഗതാഗത കമ്മിഷണര്‍ ഇറക്കിയ സര്‍ക്കുലറിന് വിരുദ്ധമാണ് പുതിയ നിര്‍ദേശമെന്നും കൂട്ടിച്ചേര്‍ത്തു.

 
Other News in this category

 
 




 
Close Window