Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 25th Jun 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ല
reporter

കൊല്‍ക്കത്ത: മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്നു പശ്ചിമ ബം?ഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവേയാണ് അവര്‍ പ്രതികരിച്ചത്. ചടങ്ങില്‍ പങ്കെടുക്കുമോ എന്ന ചോ?ദ്യത്തിനു തനിക്കു ക്ഷണമില്ലെന്നും പോകില്ലെന്നുമായിരുന്നു മമതയുടെ മറുപടി. 'ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി സര്‍ക്കാര്‍ ഉണ്ടാക്കുമ്പോള്‍ ആശംസകള്‍ നേരാന്‍ എനിക്കാവില്ല. എന്റെ ആശംസ രാജ്യത്തിനാണ്. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഞാന്‍ എംപിമാരോട് ആവശ്യപ്പെട്ടു.

ഞങ്ങള്‍ പിളര്‍ത്തേണ്ടി ആവശ്യമില്ല. നിറങ്ങളുടെ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ അതു സംഭവിച്ചോളും. നിങ്ങളുടെ പാര്‍ട്ടിയിലുള്ളവര്‍ തൃപ്തരല്ല'- മമത ബിജെപിക്കു മുന്നറിയിപ്പ് നല്‍കി. 'ഇന്ത്യന്‍ മുന്നണി ഇന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശം ഉന്നയിക്കില്ല. അതിനര്‍ഥം നാളെ അങ്ങനെ ചെയ്യില്ല എന്നല്ല. രാജ്യത്തിനു മാറ്റം ആവശ്യമുണ്ട്. ഈ ജനവിധി മാറ്റത്തിനുള്ളതാണ്. മോ?ദിക്കെതിരെയാണ് ജനം വിധിച്ചത്. അദ്ദേഹം അതിനാല്‍ പ്രധാനമന്ത്രിയാകാന്‍ പാടില്ല'- മമത വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window