Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.4111 INR  1 EURO=106.4509 INR
ukmalayalampathram.com
Thu 12th Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരേ പരോക്ഷ വിമര്‍ശനവുമായി ശ്രീജിത്ത് പണിക്കര്‍
reporter

 തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പരോക്ഷ വിമര്‍ശനവുമായി രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍. ബിജെപിക്കെതിരെ രാഷ്ട്രീയ നിരീക്ഷകര്‍ ചാനല്‍ ചര്‍ച്ചയില്‍ അഭിപ്രായം പറയുന്നതടക്കമുള്ള കാര്യങ്ങളില്‍ സുരേന്ദ്രന്‍ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. തൃശൂരില്‍ സുരേഷ് ഗോപിയെ തോല്‍പ്പിക്കാന്‍ ബിജെപി സംസ്ഥാന ഘടകം ശ്രമിച്ചുവെന്നു ആക്രി നിരീക്ഷകര്‍ ചാനല്‍ ചര്‍ച്ചകളില്‍ പറഞ്ഞെന്നായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്. ''വൈകുന്നേരം ചാനലില്‍ വന്നിരിക്കുന്നുണ്ടല്ലോ കള്ള പണിക്കര്‍മാര്‍ കുറേയെണ്ണം, അവന്മാര് പറയുകയാണ് സുരേഷ് ഗോപിയെ തോല്‍പിക്കാന്‍ സംസ്ഥാന ഘടകം ശ്രമിക്കുന്നെന്ന്'' - ഇങ്ങനെ ആയിരുന്നു കെ സുരേന്ദ്രന്‍ ഇന്ന് മാധ്യമളോട് പറഞ്ഞത്.

പാര്‍ട്ടിയില്‍ വരൂ പദവി തരാം, ഒപ്പം നില്‍ക്കൂ സീറ്റ് തരാം എന്നൊക്കെ പറഞ്ഞപ്പോള്‍ പണിക്കര്‍ കള്ളപ്പണിക്കര്‍ ആണെന്ന് അങ്ങേയ്ക്ക് തോന്നിയില്ലേ എന്നാണ് സുരേന്ദ്രന്റെ പേര് പറയാതെയുള്ള കുറിപ്പില്‍ ശ്രീജിത്ത് പണിക്കര്‍ ചോദിക്കുന്നത്. മനുഷ്യരെ വെറുപ്പിക്കുന്ന കുത്തിത്തിരിപ്പ് മാറ്റിവച്ച് അവര്‍ക്ക് ഗുണമുള്ള കാര്യങ്ങള്‍ ചെയ്താല്‍ സുരേഷ് ഗോപിക്ക് കിട്ടിയ സ്വീകാര്യത നിങ്ങള്‍ക്കും കിട്ടും. അല്ലെങ്കില്‍ പതിവുപോലെ കെട്ടിവച്ച കാശു പോകുമെന്നും ശ്രീജിത്ത് കുറിച്ചു.

 
Other News in this category

 
 




 
Close Window