Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.4111 INR  1 EURO=106.4509 INR
ukmalayalampathram.com
Thu 12th Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
വയനാട് സീറ്റ് രാഹുല്‍ ഒഴിയുമെന്ന് സ്ഥിരീകരിച്ച് കെപിസിസി പ്രസിഡന്റ്
reporter

കല്‍പ്പറ്റ: വയനാട് സീറ്റ് രാഹുല്‍ഗാന്ധി ഒഴിയുമെന്ന് സ്ഥിരീകരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇന്ത്യയെ നയിക്കേണ്ട രാഹുലിന് വയനാട്ടില്‍ ഒതുങ്ങാനാകില്ല. രാഹുല്‍ ഗാന്ധി വയനാട് വിടുന്നതില്‍ ഒരേ സമയം സങ്കടവും സന്തോഷവും തോന്നുന്നു. കോണ്‍ഗ്രസിന്റെ വിജയവും രാഹുല്‍ ഗാന്ധിയുടെ നേട്ടവും സന്തോഷം നല്‍കുന്നു. എന്നാല്‍ രാഹുല്‍ വയനാട് വിടുന്നു എന്നത് ദുഃഖം ഉണ്ടാക്കുന്നുവെന്നും കെ സുധാകരന്‍ അഭിപ്രായപ്പെട്ടു.

നമ്മള്‍ ദുഃഖിച്ചിട്ട് കാര്യമില്ല. രാജ്യത്തെ നയിക്കേണ്ട രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ മാത്രമായി ഒതുങ്ങാനാകില്ല. അതെല്ലാവരും മനസ്സിലാക്കണം. രാഹുല്‍ വയനാട്ടില്‍നിന്ന് പോകുന്നെന്ന് പറയുമ്പോള്‍ നമുക്ക് സങ്കടമാണ്. സന്തോഷവും സങ്കടവും ഒരുമിച്ച് അനുഭവിക്കുന്നവരാണ് സദസിലുള്ള വയനാട്ടുകാരെന്നും സുധാകരന്‍ കല്‍പ്പറ്റയിലെ പൊതുസമ്മേളനത്തില്‍ പറഞ്ഞു.

താന്‍ സര്‍ക്കാരിനെതിരെ പോരാടുമ്പോള്‍ വയനാട് എല്ലാ പിന്തുണയും നല്‍കി. അതിന് വോട്ടിനേക്കാള്‍ വിലയുണ്ട്. അതൊരിക്കലും മറക്കാനാവില്ല. വയനാടുമായുള്ള ബന്ധം തെരഞ്ഞെടുപ്പുകള്‍ക്കും അപ്പുറത്താണെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. റായ് ബറേലി ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും ജയിച്ചതോടെയാണ് രാഹുല്‍ഗാന്ധിക്ക് ഒരു മണ്ഡലം ഉപേക്ഷിക്കേണ്ട സ്ഥിതി വന്നത്.

 
Other News in this category

 
 




 
Close Window