Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 25th Jun 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്ക് അമിത വില, 16 സ്ഥാപനങ്ങള്‍ക്കെതിരേ കേസ്
reporter

തിരുവനന്തപുരം: സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ക്ക് അമിത വില ഈടാക്കിയതില്‍ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി. ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയില്‍ നിയമ ലംഘനം നടത്തിയ 16 സ്ഥാപനങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. രണ്ട് ലക്ഷം രൂപയാണ് വകുപ്പ് പിഴ ചുമത്തിയത്. പാക്കേജ്ഡ് കമ്മോഡിറ്റീസ് റൂള്‍സ് പ്രകാരമുള്ള പ്രഖ്യാപനങ്ങള്‍ പായ്ക്കറ്റിന് പുറത്ത് രേഖപ്പെടുത്താതിരിക്കുക, എംആര്‍പി തിരുത്തി അധിക വില ഈടാക്കുക, ലീഗല്‍ മെട്രോളജി വകുപ്പിന്റെ അനുമതിയില്ലാതെ പായ്ക്ക് ചെയ്തതോ, ഇറക്കുമതി ചെയ്തതോ ആയ പായ്ക്കറ്റുകള്‍ വില്‍ക്കുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്കാണ് കേസെടുത്തത്. ഇത്തരം നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വകുപ്പിനെ അറിയിക്കണമെന്നും വരും ദിവസങ്ങളിലും മിന്നല്‍ പരിശോധനകള്‍ തുടരുമെന്നും ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ വി.കെ.അബ്ദുള്‍ കാദര്‍ അറിയിച്ചു. പരാതികള്‍ 9188918100 എന്ന മൊബൈല്‍ നമ്പരിലോ, 'സുതാര്യം' മൊബൈല്‍ ആപ്ലിക്കേഷനിലോ, clm.lmd@kerala.gov.in ല്‍ ഇ-മെയില്‍ ആയോ അറിയിക്കാം

 
Other News in this category

 
 




 
Close Window