Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.4111 INR  1 EURO=106.4509 INR
ukmalayalampathram.com
Thu 12th Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഏകീകൃത കുര്‍ബാന: സര്‍ക്കുലര്‍ വായിക്കുന്നതിനെ ചൊല്ലി രണ്ടു വിഭാഗം വിശ്വാസികള്‍ തമ്മില്‍ തര്‍ക്കം
reporter

 സീറോ മലബാര്‍ സഭയിലെ ഏകീകൃത കുര്‍ബാന വിഷയത്തില്‍ ഇടപ്പള്ളി പള്ളിയില്‍ രണ്ട് വിഭാ?ഗം വിശ്വാസികള്‍ തമ്മില്‍ വാക്കുതര്‍ക്കം. സര്‍ക്കുലര്‍ വായിക്കുന്നതിനെ ചൊല്ലിയാണ് തര്‍ക്കം. സര്‍ക്കുലര്‍ വായിക്കുമെന്ന് ഔദ്യോ?ഗിക വിഭാ?ഗത്തെ പിന്തുണക്കുന്നവര്‍ വ്യക്തമാക്കി. അതേ സമയം ഈ നിലപാടിനെ കൂക്കിവിളിച്ചാണ് വിമതവിഭാ?ഗം പ്രതികരിച്ചത്. ഇടപ്പള്ളി സെന്റ് ജോര്‍ജ് ഫൊറോനക്ക് പള്ളിക്ക് മുന്നില്‍ സഭ വിശ്വാസികളെ പങ്കെടുപ്പിച്ച് കൊണ്ട് സഭ ഇറക്കിയിരിക്കുന്ന സര്‍ക്കുലര്‍ അതിരൂപത തലത്തില്‍ ഔദോഗിക മായി വായിച്ച് വിശ്വാസികളെകേള്‍പ്പിക്കുകയും വിശ്വാസികള്‍ക്ക് സര്‍ക്കുലര്‍ വിതരണം ചെയ്യുമെന്നും അറിയിപ്പുണ്ടായിരുന്നു. ഇതിനെചൊല്ലിയാണ് തര്‍ക്കം രൂക്ഷമായിരിക്കുന്നത്.



എന്താണ് കുര്‍ബാന ഏകീകരണ തര്‍ക്കം?



1999 ലാണ് സിറോ മലബാര്‍ സഭയിലെ ആരാധനാക്രമം പരിഷ്‌കരിക്കാന്‍ സിനഡ് ശുപാര്‍ശ ചെയ്തത്. അതിന് വത്തിക്കാന്‍ അനുമതി നല്‍കിയത് 2021 ജൂലൈയിലാണ്. കുര്‍ബാന അര്‍പ്പണ രീതി ഏകീകരിക്കാനായിരുന്നു സിനഡ് തീരുമാനം. കുര്‍ബാനയുടെ ആമുഖഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അള്‍ത്താരയ്ക്ക് അഭിമുഖമായും അവസാനഭാഗം ജനാഭിമുഖമായും നിര്‍വഹിക്കുക എന്നതാണ് ഏകീകരിച്ച രീതി. നിലവില്‍ ചങ്ങനാശ്ശേരി അതിരൂപതയിലുളളത് ഏകീകരിച്ച രീതി തന്നെയാണ്. എന്നാല്‍ എറണാകുളം അങ്കമാലി അതിരൂപത, തൃശ്ശൂര്‍, തലശ്ശേരി അതിരൂപതകളില്‍ ജനാഭിമുഖ കുര്‍ബാനയാണ് നിലനില്‍ക്കുന്നത്. കുര്‍ബാന അര്‍പ്പിക്കുന്ന രീതിയിലാണ് തര്‍ക്കം.

 
Other News in this category

 
 




 
Close Window