Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 28th Sep 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
വ്യാജ ആരോപണങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി, ശോഭാ സുരേന്ദ്രനെതിരേ കേസ് ന്ല്‍കി ഇപി
reporter

 കണ്ണൂര്‍: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ് നല്‍കി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ബിജെപിയിലേക്ക് പോകാന്‍ ദല്ലാള്‍ നന്ദകുമാര്‍ മുഖേന ജയരാജന്‍ ചര്‍ച്ച നടത്തിയെന്ന ശോഭ സുരേന്ദ്രന്റെ ആരോപണത്തിനെതിരെയാണ് നടപടി. വ്യാജ ആരോപണങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് കേസ്. കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്. വോട്ടെടുപ്പ് ദിവസമാണ് ഇ പി ജയരാജനെതിരെ ആരോപണവുമായി ശോഭ രം?ഗത്തെത്തിയത്.

ബിജെപിയില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ദല്ലാള്‍ നന്ദകുമാറിനൊപ്പം തന്നെ വന്നുകണ്ടു എന്നായിരുന്നു ആരോപണം.ആരോപണം ഇപി നിഷേധിച്ചെങ്കിലും വലിയ വിവാദങ്ങള്‍ക്ക് കാരണമായി. പിന്നാലെ വ്യാജ ആരോപണം പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ പരസ്യമായി മാപ്പുപറയണമെന്നും അല്ലാത്തപക്ഷം സിവില്‍-ക്രിമിനല്‍ നിയമനടപടികള്‍ക്ക് വിധേയരായി രണ്ടുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് ശോഭ സുരേന്ദ്രന്‍, കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍, ദല്ലാള്‍ നന്ദകുമാര്‍ എന്നിവര്‍ക്ക് ഇപി വക്കീല്‍ നോട്ടിസ് അയച്ചിരുന്നു.

 
Other News in this category

 
 




 
Close Window