Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.4111 INR  1 EURO=106.4509 INR
ukmalayalampathram.com
Thu 12th Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
12 കോടിയുടെ പാലം ഉദ്ഘാടനത്തിന് മുന്‍പെ വെള്ളത്തില്‍
reporter

പട്ന: ബിഹാറിലെ അരാരിയയില്‍ നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു. കോടികള്‍ മുടക്കി ബക്ര നദിക്കു കുറുകെ നിര്‍മിച്ച കോണ്‍ക്രീറ്റ് പാലമാണ് ഉദ്ഘാടനം നടത്തുന്നതിന് മുന്നേ തന്നെ തകര്‍ന്നത്. നദിക്കു കുറുകെയുള്ള പാലം ഒരു വശത്തേക്ക് ചരിഞ്ഞിരിക്കുന്നതിന്റെയും നിമിഷങ്ങള്‍ക്കുള്ളില്‍ തകരുന്നതിന്റെയും ദൃശ്യങ്ങള്‍ ദേശീയമാധ്യമങ്ങള്‍ പങ്കുവച്ചു. തകര്‍ന്ന ഭാഗം നിമിഷങ്ങള്‍ക്കകം നദിയിലൂടെ ഒലിച്ചുപോയി. ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഹാറിലെ അരാരിയ ജില്ലയില്‍ കുര്‍സകാന്തയ്ക്കും സിക്തിക്കും ഇടയിലുള്ള യാത്രാസൗകര്യം സുഗമമാക്കുന്നതിനാണ് 12 കോടി രൂപ ചെലവില്‍ പാലത്തിന്റെ നിര്‍മാണം ആരംഭിച്ചത്. നിര്‍മാണ കമ്പനി ഉടമയുടെ അനാസ്ഥ മൂലമാണ് പാലം തകര്‍ന്നതെന്നും വിഷയത്തില്‍ അന്വേഷണം നടത്തണമെന്നും സിക്തി എംഎല്‍എ വിജയ് കുമാര്‍ ആവശ്യപ്പെട്ടു.

 
Other News in this category

 
 




 
Close Window