Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.7747 INR  1 EURO=107.3653 INR
ukmalayalampathram.com
Mon 23rd Feb 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
നഴ്‌സുമാര്‍ക്ക് അപമാനമായി ലെറ്റ്ബി: 34 വയസ്സുകാരി നടത്തിയ കൊലപാതകങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് കോടതിയില്‍ വിചാരണ
Text By: Team ukmalayalampathram
ശിശുക്കളെ കൊലപ്പെടുത്തുകയായിരുന്നു ലെറ്റ്ബി. നഴ്‌സുമാര്‍ക്ക് അപമാനമായി മാറിയിരിക്കുന്നു ലെറ്റ്ബി എന്ന യുവതി. കൊലപാതക പരമ്പരയുടെ പേരില്‍ ഇവര്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരികയാണ്. എന്നാല്‍ ഇതിനിടെ ഏഴോളം വധശ്രമ കേസുകളില്‍ ജൂറി അന്തിമതീരുമാനം കൈക്കൊണ്ടിട്ടില്ല.

ഒരു കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് പരിഗണിക്കുന്ന ജൂറിക്ക് നിരവധി കുഞ്ഞുങ്ങളെ കൊലപ്പെടുത്തുകയും, കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കൊലയാളിയെന്ന സുപ്രധാന തെളിവ് പരിഗണിക്കാമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. 2016 ഫെബ്രുവരി 17ന് 'ചൈല്‍ഡ് കെ' എന്ന് വിളിക്കുന്ന പെണ്‍കുഞ്ഞിനെ കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലിലെ നിയോനേറ്റല്‍ യൂണിറ്റില്‍ നഴ്സായി ജോലി ചെയ്യവെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണ് 34-കാരി ലെറ്റ്ബി ഇപ്പോള്‍ വിചാരണ നേരിടുന്നത്.

എന്നാല്‍ തനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ നഴ്സ് ലെറ്റ്ബി തള്ളുന്നു. കഴിഞ്ഞ സമ്മറിലാണ് സുദീര്‍ഘമായ വിചാരണയ്ക്ക് ഒടുവില്‍ പ്രതിയെ ഏഴ് കൊലപാതക കേസിലും, ഏഴ് വധശ്രമങ്ങള്‍ക്കും ശിക്ഷിച്ചത്. പുതിയ കേസിലും ഈ തെളിവുകള്‍ പരിഗണിക്കാമെന്നാണ് പ്രോസിക്യൂട്ടര്‍ നിക്ക് ജോണ്‍സണ്‍ കോടതിയില്‍ വ്യക്തമാക്കിയത്.
 
Other News in this category

 
 




 
Close Window