Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 28th Sep 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
തമിഴ്‌നാട്ടിലാണ് ജനിച്ചിരുന്നതെങ്കില്‍ ഗാന്ധിയും പട്ടേലും ജാതിനേതാക്കളായി ചുരുങ്ങിയേനെയെന്ന് ഗവര്‍ണര്‍ ആര്‍ എന്‍ രവി
reporter

ചെന്നൈ: മഹാത്മാഗാന്ധിയും സര്‍ദാര്‍ വല്ലഭായ് പട്ടേലും തമിഴ്‌നാട്ടിലാണ് ജനിച്ചിരുന്നെങ്കില്‍ അവര്‍ ജാതിനേതാക്കളായി ചുരുങ്ങുമായിരുന്നെന്ന് ഗവര്‍ണര്‍ ആര്‍എന്‍ രവി. കൊളോണിയല്‍ ഭരണത്തില്‍ നിന്ന് ഇന്ത്യയെ മോചിപ്പിക്കുന്നതിനുള്ള തന്ത്രപരവും ദാര്‍ശനികവുമായ രേഖയായ ജംബുദ്വീപ് വിളംബരത്തിന്റെ അനുസ്മരണ ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സ്വാതന്ത്ര്യസമരത്തിലെ രക്തസാക്ഷികളുടെയും വീരന്മാരുടെയും സ്മാരകങ്ങളില്‍ രാഷ്ട്രീയ നേതാക്കള്‍ കുറച്ച് പൂക്കള്‍ അര്‍പ്പിക്കുകയും പിന്നീട് അവരെ മറക്കുകയും ചെയ്യുന്നു. 1801 ലെ ജംബുദ്വീപ് വിളംബരത്തിലെ, തമിഴ്നാട്ടിലെ വീരയോദ്ധാക്കളായി കരുതുന്ന, രാജ്യത്തിനുവേണ്ടി പോരാടിയ മരുദു സഹോദരങ്ങള്‍ ജാതിനേതാക്കളായി ചുരുങ്ങിപ്പോയെന്നും ഗവര്‍ണര്‍ രവി പറഞ്ഞു.

സ്വാതന്ത്ര്യ സമര സേനാനികള്‍ ജാതി നേതാക്കളായി ചുരുങ്ങുന്നു, കാരണം ഭരണകൂടം അവരെ ഉപേക്ഷിക്കുമ്പോള്‍, അവര്‍ (രക്തസാക്ഷികള്‍) ഉള്‍പ്പെടുന്ന സമൂഹം അവരെ സ്വന്തമാക്കുന്നു. സ്വാതന്ത്ര്യ സമരത്തിലെ രക്തസാക്ഷികളും വീരന്മാരും നമ്മുടെ പൂര്‍വ്വികരാണ്. ജംബുദ്വീപ് പ്രഖ്യാപനം വായിച്ചാല്‍ ജാതി പരാമര്‍ശമില്ല. ആ ബോധം അവിടെയെങ്ങും ഇല്ലായിരുന്നു. ഗവര്‍ണര്‍ രവി പറഞ്ഞു. ശിവഗംഗയുടെ മാത്രമല്ല, ഇന്ത്യയുടെ മുഴുവന്‍ സ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നു പ്രഖ്യാപനമെന്ന് ഗവര്‍ണര്‍ വിശദീകരിച്ചു. പാഞ്ചാലങ്കുറിശ്ശി യുദ്ധത്തിന് ശേഷം നഗരം മുഴുവന്‍ നിലംപരിശാക്കി, ഭൂമി മുഴുവന്‍ തരിശാക്കി ഉപ്പ് വിതറിയത് അദ്ദേഹം അനുസ്മരിച്ചു. തമിഴ്നാട്ടിലെ അറിയപ്പെടാത്ത സ്വാതന്ത്ര്യസമര പോരാളികളെക്കുറിച്ച് പഠനം നടത്തുന്ന ഗവേഷകരെ ചടങ്ങില്‍ ആദരിച്ചു.

 
Other News in this category

 
 




 
Close Window