Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 28th Jun 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് ഉണ്ടാക്കാനായി ബസ് തടഞ്ഞ് യുവാവിന്റെ അഭ്യാസം
reporter

ഹൈദരബാദ്: ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് ഉണ്ടാക്കാനായി ബസിന് മുന്നില്‍ നിന്ന് അപകടരമായി അഭ്യാസം നടത്തി യുവാവ്. ഹൈദരബാദില്‍ ഇന്നലെയാണ് സംഭവം. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ യുവാവിനും ചിത്രീകരിച്ചവര്‍ക്കുമെതിര രൂക്ഷവിമര്‍ശനമാണുയരുന്നത്. റീല്‍സ് ചിത്രീകരിച്ച യുവാവിനെ കണ്ടെത്താന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. ഹൈദരബാദിലെ തിരക്കേറിയ റോഡില്‍ നിന്നായിരുന്നു വീഡിയോ ചിത്രീകരണം. ഓടുന്ന ബസിന് മുന്നില്‍ കയറി നിന്ന് ബസിനടിയില്‍ കിടക്കുന്നത് വീഡിയോയി കാണാം. ബസിന്റെ മദ്യഭാഗത്ത് കിടന്നതാണ് അപകടം ഒഴിവായത്.

ബസ് പോയി കഴിഞ്ഞ് യുവാവ് എഴുന്നേല്‍ക്കുമ്പോള്‍ റോഡിലൂടെ മറ്റ് വാഹനങ്ങള്‍ പോകുന്നത് വിഡിയോയില്‍ കാണാം. ജീവന്‍ അപകടത്തിലാവുംവിധം റീല്‍സ് ചിത്രീകരിച്ച യുവാവിനും സുഹൃത്തുക്കള്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന ആവശ്യം സാമൂഹികമാധ്യമങ്ങളില്‍ ശക്തമാണ്. എന്നാല്‍, ഇവര്‍ ആരാണെന്ന കാര്യം പുറത്തുവന്നിട്ടില്ല. മുംബൈയിലെ പഴയ ഒരുകെട്ടിടത്തിന്റെ മകുളില്‍ കയറി സാഹസികമായ റീല്‍സ് ചിത്രീകരിച്ച യുവാവിനെ പെണ്‍കുട്ടിയെയും പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. ടെറസില്‍നിന്ന് യുവാവിന്റെ ഒറ്റക്കൈയില്‍ യുവതി താഴേക്ക് തൂങ്ങിക്കിടക്കുന്ന റീലാണ് ചിത്രീകരിച്ചത്. ഇവര്‍ക്കൊപ്പമുള്ള സുഹൃത്തുക്കളാണ് വീഡിയോ ചിത്രീകരിച്ചത്. ഒരു സുരക്ഷാസംവിധാനവും ഉപയോഗിക്കാതെയാണ് ഇത് ചിത്രീകരിച്ചതെന്ന് വീഡിയോയില്‍ വ്യക്തമാണ്. കെട്ടിടത്തിനുതാഴെ തിരക്കുള്ള റോഡിലൂടെ വാഹനങ്ങള്‍ പോകുന്നതും വീഡിയോയില്‍ കാണാം.

 
Other News in this category

 
 




 
Close Window