Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 28th Sep 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
മഴ വരുന്നു, പ്രസംഗം നിര്‍ത്തട്ടെയെന്ന് സുരേഷ് ഗോപി, വേണ്ടെന്ന് ജനങ്ങള്‍
reporter

തിരുവനന്തപുരം: ''നിങ്ങള്‍ മഴ നനയാന്‍ തയാറാണോ? അല്ലെങ്കില്‍ രണ്ടു വരി പറഞ്ഞ് ഞാന്‍ നിര്‍ത്താം. പ്രസംഗം പ്രിന്റ് ഔട്ട് എടുത്തു തരാന്‍ പറയാം'' സുരേഷ് ഗോപിയുടെ ചോദ്യത്തിന് കോറസ് ആയി ആയിരുന്നു കുട്ടികളുടെ മറുപടി- 'മഴ നനയാം'. എങ്കില്‍ ശരിയെന്നു പറഞ്ഞ് കേന്ദ്രമന്ത്രിയും അവരോടൊപ്പം കൂടി, കുടയുമായി വന്ന സുരക്ഷാ ജീവനക്കാരനെ വേണ്ടെന്നു പറഞ്ഞു മടക്കി വിട്ടു.

കോവളം ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജില്‍ നടന്ന യോഗാ ദിനാചരണത്തിലാണ്, മഴ നനഞ്ഞു നിന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി കൂടിയായ നടന്‍ സുരേഷ് ഗോപി കുട്ടികള്‍ക്കൊപ്പം ചേര്‍ന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയി. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് പുറത്ത് വന്നത്. പലരും പ്രശംസിച്ചപ്പോള്‍ മറ്റുള്ളവര്‍ കുട്ടികളെ നനച്ചതിന് വിമര്‍ശിച്ചു.

 
Other News in this category

 
 




 
Close Window