Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 28th Sep 2024
 
 
UK Special
  Add your Comment comment
വരും ദിവസങ്ങളില്‍ ഇംഗ്ലണ്ടില്‍ കാലാവസ്ഥ തീവ്രമാകുമെന്ന് റിപ്പോര്‍ട്ട്, ഉഷ്ണതരംഗത്തിനും സാധ്യത
reporter

ഇംഗ്ലണ്ടില്‍ വരും ദിവസങ്ങളില്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്ന നിലയില്‍ പൂമ്പൊടിയുടെ സാന്നിധ്യം ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത അഞ്ചുദിവസത്തേക്ക് ഇത് ഉണ്ടാകുമെന്നാണ് മെറ്റ് ഓഫീസിന്റെ പ്രവചനം. ശനിയാഴ്ചയോടെ ഇത് വെയില്‍സിലേക്കും നോര്‍ത്തേണ്‍ അയര്‍ലണ്ടിലേക്കും വ്യാപിക്കും എന്നും അധികൃതര്‍ പറയുന്നു. ഇതിനുപുറമെ അടുത്ത ആഴ്ചയില്‍ ഉയര്‍ന്ന ഉഷ്ണ തരംഗത്തിന് സാധ്യതയുള്ളതായും മെറ്റ് ഓഫീസ് പറഞ്ഞു. ഈ കാലാവസ്ഥയില്‍ ശ്വാസകോശ സംബന്ധമായ രോഗമുള്ളവര്‍ വരും ദിവസങ്ങളില്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്. ആസ്മ, ക്രോണിക് ഒബ്‌സ്ട്രാക്ടറി പള്‍മനറി ഡിസീസ് തുടങ്ങിയ രോഗമുള്ളവര്‍ പൂമ്പൊടി ശ്വസിച്ചാല്‍ രോഗാവസ്ഥ മോശമാകാന്‍ സാധ്യതയുണ്ടെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ചുമ, ശ്വാസതടസ്സം തുടങ്ങിയവയാണ് ഇതിന്റെ രോഗലക്ഷണങ്ങള്‍. വരും ദിവസങ്ങളില്‍ ആസ്മാബാധിതര്‍ നിര്‍ദ്ദേശിച്ച പ്രകാരം എല്ലാദിവസവും പ്രിവന്റ്‌റെര്‍ ഇന്‍ഹെയിലര്‍ എടുക്കണം കൂടാതെ തങ്ങളുടെ പക്കല്‍ എപ്പോഴും ഒരു റിലീവര്‍ ഇന്‍ഹെയിലര്‍ കൊണ്ടുനടക്കാനും ശ്രദ്ധിക്കണമെന്ന് അധികൃതര്‍ പറയുന്നു.

ഹേ ഫീവര്‍ ബാധിച്ചവര്‍ക്ക് ആന്റി ഹിസ്റ്റമിനുകള്‍ എടുക്കാം. കൂടാതെ സ്റ്റിറോയ്ഡ് നേസല്‍ സ്‌പ്രേ ഉപയോഗിക്കുന്നതിനെപ്പറ്റി അവരുടെ ജിപിയോട് നിര്‍ദ്ദേശം തേടാം. ഇത്തരം ആളുകള്‍ ഉയര്‍ന്ന പൂമ്പൊടിയുള്ള സമയത്ത് പുറത്തിറങ്ങാത്തതായിരിക്കും നല്ലത്. അലര്‍ജി ഉള്ളവര്‍ വരും ദിവസങ്ങളില്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക: 1. അലക്കിയ തുണികള്‍ പുറത്ത് വിരിച്ച് ഇടാതെ ഇരിക്കുക - പൂമ്പൊടി വസ്ത്രങ്ങളില്‍ പറ്റിപ്പിടിക്കാം 2. പുറത്തിറങ്ങിയാല്‍ വീട്ടില്‍ വന്നതിനുശേഷം ഉടനെ തന്നെ കുളിക്കുക - ഇത് മുടിയില്‍ നിന്നും ചര്‍മ്മത്തില്‍ നിന്നും പൂമ്പൊടിയെ നീക്കം ചെയ്യുന്നു. 3. ജനലുകളും വാതിലുകളും അടച്ചിടാന്‍ ശ്രദ്ധിക്കുക. 4. ആന്റി ഹിസ്റ്റാമിനുകള്‍ നേരത്തെ തന്നെ കഴിക്കാന്‍ ശ്രദ്ധിക്കുക. 5. ഫെയ്‌സ് മാസ്‌കുകള്‍ ഉപയോഗിക്കുക. 6. ആപ്പിളും സവാളയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ആരോഗ്യ വിദഗ്ധര്‍ ശുപാര്‍ശ ചെയ്ത ഈ കാര്യങ്ങള്‍ റിയാക്ഷനുകള്‍ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സഹായിക്കും. അതേസമയം അടുത്ത ആഴ്ച രാജ്യത്തെ പല സ്ഥലങ്ങളിലും താപനില 30 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത ഉണ്ടെന്ന് മെറ്റ് ഓഫീസ് അറിയിച്ചു.

 
Other News in this category

 
 




 
Close Window