Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.549 INR  1 EURO=106.1684 INR
ukmalayalampathram.com
Sun 15th Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
രാഹുല്‍ഗാന്ധി അമേരിക്കയില്‍ ഇന്ത്യാ വിരുദ്ധനുമായി കൂടിക്കാഴ്ച നടത്തിയെന്ന് ബിജെപി: ഫോട്ടോയും പുറത്തു വിട്ടു
Text By: Reporter, ukmalayalampathram
എന്തിനാണ് രാഹുല്‍ ഇല്‍ഹാന്‍ ഒമറുമായി കൂടിക്കാഴ്ച നടത്തിയതെന്ന് ബിജെപിയുടെ ചോദ്യം. യുഎസ് സന്ദര്‍ശനത്തിനിടെ ഇന്ത്യാവിരുദ്ധ നേതാവായ ഇല്‍ഹാന്‍ ഒമറുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് ആരോപണം. ത്രിദിന സന്ദര്‍ശനത്തിനായി യുഎസിലെത്തിയ രാഹുല്‍ ഗാന്ധി ഇന്ത്യന്‍ വംശജരുമായും വിദ്യാര്‍ത്ഥികളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് വാഷിംഗ്ടണ്‍ ഡിസിയിലെ റെയ്ബണ്‍ ഹൗസ് ഓഫീസ് ബില്‍ഡിംഗില്‍വെച്ച് ബ്രാഡ്ലി ജെയിംസ് ഷെര്‍മാന്‍ ആതിഥേയത്വം വഹിച്ച യോഗത്തിലും രാഹുല്‍ പങ്കെടുത്തു. യുഎസ് കോണ്‍ഗ്രസ് അംഗങ്ങളായ ജൊനാഥന്‍ ജാക്സണ്‍, രാജ കൃഷ്ണമൂര്‍ത്തി, ബാര്‍ബറ ലീ, ശ്രീ താനേഡര്‍, ഇല്‍ഹാന്‍ ഒമര്‍, ഹാങ്ക് ജോണ്‍സണ്‍ എന്നിവരും യോഗത്തില്‍ സന്നിഹിതരായിരുന്നു. പിന്നാലെ ഇല്‍ഹാന്‍ ഒമറിനൊപ്പമുള്ള രാഹുല്‍ ഗാന്ധിയുടെ ചിത്രം പങ്കുവെച്ച് ബിജെപി നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തു.
 
Other News in this category

 
 




 
Close Window