Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 19th Sep 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ മരിച്ച 24 വയസ്സുകാരന്റെ നിപ പരിശോധന ഫലം പോസിറ്റീവ്
Text By: Reporter, ukmalayalampathram
സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ കഴിഞ്ഞദിവസം മരിച്ച 24 വയസ്സുകാരന്റെ നിപ പരിശോധന ഫലം പോസിറ്റീവ്. 24 കാരന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 151 പേരാണ് ഇതുവരെ ഉള്ളത്. യുവാവ് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിന് പിന്നാലെ മെഡിക്കല്‍ ഓഫീസര്‍ നടത്തിയ ഡെത്ത് ഇന്‍വെസ്റ്റിഗേഷനില്‍ ആണ് നിപ വൈറസ് സംശയമുണ്ടായത്. തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വഴി ലഭ്യമായ സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് അയക്കുകയായിരുന്നു.

ഈ പരിശോധനാഫലം പോസിറ്റീവ് ആയിരുന്നു. ആരോഗ്യവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ശനിയാഴ്ച രാത്രിയില്‍ തന്നെ ഉന്നതതല യോഗം ചേര്‍ന്നു. ഫോട്ടോകള്‍ പ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദ്ദേശിച്ചു. പിന്നാലെ പ്രോട്ടോകള്‍ പ്രകാരമുള്ള 16 കമ്മിറ്റികള്‍ ഇന്നലെ തന്നെ രൂപവത്കരിച്ചിരുന്നു. ഇതിനുപുറമേ ഔദ്യോഗിക സ്ഥിരീകരണത്തിനായി സാമ്പിളുകള്‍ പൂണെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും അയച്ചു. പൂണെ ലാബില്‍ നിന്നുള്ള നിന്നുള്ള ഫലവും പോസിറ്റീവ് ആണ്.
 
Other News in this category

 
 




 
Close Window