Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.549 INR  1 EURO=106.1684 INR
ukmalayalampathram.com
Sun 15th Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്
Text By: Reporter, ukmalayalampathram
ഡിജിപിയുടെ ശിപാര്‍ശ മുഖ്യമന്ത്രി അം?ഗീകരിച്ചു. അനധികൃത സ്വത്ത് സമ്പാദനവും കെട്ടിടനിര്‍മാണവും അന്വേഷണ പരിധിയിലുണ്ടാകും. എസ്പി സുജിത് ദാസിനെതിരെയും അന്വേഷണം നടക്കും. അന്വേഷണ സംഘത്തെ നാളെ നിശ്ചയിക്കും.

എ ഡി ജി പി എം ആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവി കഴിഞ്ഞ ആഴ്ചയാണ് ശുപാര്‍ശ നല്‍കിയത്. ബന്ധുക്കളുടെ പേരില്‍ സ്വത്ത് സമ്പാദിക്കല്‍, വന്‍തുക നല്‍കി തിരുവനന്തപുരം കവടിയാറിലെ ആഡംബര വീടിന്റെ നിര്‍മാണം, കേസ് ഒതുക്കാന്‍ ഒന്നരക്കോടി രൂപ കൈക്കൂലി വാങ്ങി തുടങ്ങിയ ആരോപണങ്ങള്‍ അന്വേഷിക്കണം എന്നായിരുന്നു ശിപാര്‍ശ.
 
Other News in this category

 
 




 
Close Window