പി ജയരാജന്റെയും ടി വി രാജേഷിന്റെയും വിടുതല്‍ ഹര്‍ജി കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി തള്ളി. വിചാരണ നേരിടണമെന്ന് വ്യക്തമാക്കിയാണ് ഹര്‍ജി തള്ളിയത്. സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷിനും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും പ്രതികള്‍ ഗൂഢാലോചനയില്‍ പങ്കാളികളായതിന് സാക്ഷികളുണ്ടെന്നും ഷുക്കൂറിന്റെ മാതാവ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പ്രതികളാണ് പി. ജയരാജനും ടി.വി രാജേഷും.
2012 ഫെബ്രുവരി 20 നാണ് യൂത്ത് ലീഗ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂര്‍ (24) കൊല്ലപ്പെട്ടത്. സിപിഎം നേതാക്കളായ ടി വി രാജേഷും പി ജയരാജനും സഞ്ചരിച്ചിരുന്ന കാറിന് നേരെ മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതിലുള്ള പക പോക്കാനായി സിപിഎം പ്രവര്‍ത്തകര്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. കണ്ണപുരം പൊലീസ് എടുത്ത കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയിരുന്നു. |