Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.549 INR  1 EURO=106.1684 INR
ukmalayalampathram.com
Sun 15th Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഫോണ്‍ ചോര്‍ത്തലില്‍ മുഖ്യമന്ത്രിയോട് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
Text By: Reporter, ukmalayalampathram
ഫോണ്‍ ചോര്‍ത്തലും ക്രിമിനല്‍ ബന്ധവും സര്‍ക്കാര്‍ കൈകൊണ്ട നടപടികള്‍ അടിയന്തരമായി അറിയിക്കാന്‍ ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് ഗവര്‍ണറുടെ കത്ത്. പി വി അന്‍വര്‍ എംഎല്‍എയും ഒരു ഐപിഎസ് ഓഫീസറുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ എംഎല്‍എ പുറത്ത് വിട്ട ഓഡിയോ ക്ലിപ്പ് വളരെ ഗുരുതരമാണെന്നും സര്‍ക്കാരിന് പുറത്തുള്ളവര്‍ക്ക് സ്വാധീനമുള്ള ചിലര്‍ സര്‍ക്കാരിന്റെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുകയാണെന്നും കത്തില്‍ ഗവര്‍ണര്‍ സൂചിപ്പിച്ചു.

ഇവരുടെ സംഭാഷണങ്ങളില്‍ നിന്നു തന്നെ പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്ക് ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്യുന്നവരുമായുള്ള ബന്ധം ഉറപ്പാക്കുകയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെയുള്ള അധികൃതരുടെ ടെലഫോണ്‍ സംഭാഷണങ്ങള്‍ പോലീസ് വകുപ്പിലെ ഉദ്യോഗസ്ഥന്മാര്‍ ചോര്‍ത്തുന്നത് ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ ഉത്തരവുകളുടെയും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുടെയും നഗ്‌നമായ ലംഘനമാണ്. സംസ്ഥാനത്ത് ഒരു എംഎല്‍എ ഒരു പ്രത്യേക സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ടെലഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയതായ പത്രസമ്മേളനത്തിലെ വെളിപ്പെടുത്തല്‍ വളരെ ഗുരുതരമായ കുറ്റമാണ്.
 
Other News in this category

 
 




 
Close Window