Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 28th Sep 2024
 
 
UK Special
  Add your Comment comment
ലേബര്‍ സര്‍ക്കാര്‍ വന്നാല്‍ നികുതി വര്‍ധന, ആദ്യ ബജറ്റില്‍ തന്നെ 10 ബില്യണ്‍ നികുതി വര്‍ധനവിന് പദ്ധതി
reporter

ലണ്ടന്‍: ടോറി ഗവണ്‍മെന്റ് നികുതി വര്‍ദ്ധിപ്പിക്കുന്നുവെന്ന പരാതികള്‍ക്കൊടുവില്‍ ലേബര്‍ പാര്‍ട്ടി പൊതുതെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലെത്തുമെന്നാണ് കരുതുന്നത്. എന്നാല്‍ 'കടുവയെ പിടിച്ച കിടുവയായി' ഈ നീക്കം മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 10 ബില്ല്യണ്‍ പൗണ്ട് നികുതി വര്‍ദ്ധനവുകള്‍ ആദ്യ ബജറ്റില്‍ തന്നെ ഉള്‍പ്പെടുത്താനാണ് ലേബര്‍ തയ്യാറെടുക്കുന്നതെന്നാണ് സൂചന. പബ്ലിക് സര്‍വ്വീസുകള്‍ക്ക് പണം കണ്ടെത്താനായി ക്യാപിറ്റല്‍ ഗെയിന്‍സ്, ഇന്‍ഹെറിറ്റന്‍സ് ടാക്സുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതയാണ് ലേബര്‍ പാര്‍ട്ടി തേടുന്നത്. ഷാഡോ ചാന്‍സലര്‍ റേച്ചല്‍ റീവ്സ് ഒരു ഡസനോളം ടാക്സ് വര്‍ദ്ധനവുകള്‍ ആദ്യ ബജറ്റില്‍ തന്നെ ഉള്‍പ്പെടുത്തുമെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതിന് പുറമെ സ്വത്തുക്കള്‍ വില്‍ക്കുമ്പോഴുള്ള നികുതി വര്‍ദ്ധിപ്പിക്കാനും ലേബര്‍ നീക്കം നടത്തുന്നതായി പാര്‍ട്ടി ആഭ്യന്തര രേഖകള്‍ വെളിപ്പെടുത്തുന്നതായി ഗാര്‍ഡിയന്‍ പറയുന്നു. കൂടാതെ ബന്ധുക്കള്‍ക്ക് സമ്മാനമായി പണം, പ്രോപ്പര്‍ട്ടി, ഭൂമി എന്നിവ നല്‍കുന്നത് കൂടുതല്‍ ബുദ്ധിമുട്ടായി മാറ്റുകയും ചെയ്യും. ഏതെല്ലാം നികുതികളാണ് ഉയര്‍ത്തുകയെന്ന് ലേബര്‍ തുടര്‍ച്ചയായി ചോദ്യം ചെയ്യപ്പെടുന്നുണ്ടെങ്കിലും ഇതിനൊന്നും കൃത്യമായ മറുപടി നല്‍കാന്‍ കീര്‍ സ്റ്റാര്‍മറോ, മറ്റ് നേതാക്കളോ തയ്യാറാകുന്നില്ല. നിഗൂഢമായ ഈ നിശബ്ദത പ്രശ്നമാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസ്‌കല്‍ സ്റ്റഡീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 
Other News in this category

 
 




 
Close Window