Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 28th Sep 2024
 
 
UK Special
  Add your Comment comment
ജിപി അപ്പോയിന്റ്‌മെന്റുകള്‍ക്ക് ബ്രിട്ടീഷുകാര്‍ പണം നല്‍കേണ്ടി വരും
reporter

ലണ്ടന്‍: എന്‍എച്ച്എസിനെ പരിഷ്‌കാരങ്ങള്‍ക്ക് വിധേയമാക്കണമെന്ന് നിഗല്‍ ഫരാഗ്. ജിപി അപ്പോയിന്റ്മെന്റുകള്‍ക്കായി ജനങ്ങളില്‍ നിന്നും മുന്‍കൂര്‍ പണം വാങ്ങണമെന്നും റിഫോം യുകെ നേതാവ് ആവശ്യപ്പെട്ടു. ബിബിസി അഭിമുഖത്തിലാണ് ഫ്രഞ്ച് രീതിയിലുള്ള ഹെല്‍ത്ത്കെയര്‍ സിസ്റ്റം കടംകൊള്ളുന്നതിനെ അനുകൂലിക്കുന്നതായി ഫരാഗ് വ്യക്തമാക്കിയത്. ഡോക്ടറെ കാണുന്നതിന് രോഗികള്‍ പണം നല്‍കുകയും, ഈ പണം തിരികെ ലഭിക്കുകയും ചെയ്യുമെന്നത് സാമാന്യബുദ്ധിക്ക് നിരക്കുന്ന കാര്യമാണെന്ന് ഫരാഗ് പറഞ്ഞു.

അപ്പോയിന്റ്മെന്റുകള്‍ക്ക് അനുസരിച്ച് രോഗികള്‍ക്ക് ജിപി സര്‍ജറികളില്‍ എത്തിച്ചേരാത്തത് കടുത്ത പ്രതിസന്ധി ഉയര്‍ത്തുന്ന സാഹചര്യം നേരിടാന്‍ ഇത് സഹായിക്കുമെന്നാണ് ഫരാഗിന്റെ നിലപാട്. അതേസമയം ജൂലൈ 4 തെരഞ്ഞെടുപ്പില്‍ റിഫോം യുകെ മത്സരിക്കുന്നത് ടോറി സാധ്യതയെ ബാധിക്കുമെന്നും നേതാവ് സമ്മതിച്ചു. ടോറികളെ തുടച്ചുനീക്കാന്‍ താന്‍ മുന്‍നിര രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത് വഴിയൊരുക്കുമെന്നാണ് ഫരാഗ് പറയുന്നത്. ഇത് ഹൗസ് ഓഫ് കോമണ്‍സില്‍ ലേബറിന്റെ കീര്‍ സ്റ്റാര്‍മറിന് വന്‍ ഭൂരിപക്ഷം സമ്മാനിക്കുകയും ചെയ്യും.

 
Other News in this category

 
 




 
Close Window