Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 28th Sep 2024
 
 
UK Special
  Add your Comment comment
മലയാളി ദമ്പതികളുടെ നാലു വയസുകാരി മകള്‍ അന്തരിച്ചു, എന്നാല്‍ മറ്റുള്ളവരിലൂടെ ജീവിക്കും
reporter

ലണ്ടന്‍: മലയാളി ദമ്പതികളുടെ നാലു വയസ്സുകാരിയായ കുട്ടി അസുഖം മൂലം യുകെയില്‍ അന്തരിച്ചു. യുകെ റെഡിച്ചില്‍ താമസിക്കുന്ന ചങ്ങനാശ്ശേരിക്കാരിയായ ടിജോ (ജോസഫ് തോമസ് തെക്കേടത്ത്) അഞ്ജു ദമ്പതികളുടെ മകള്‍ എയ്ഞ്ചലാണ് രോഗ ബാധിതയെ തുടര്‍ന്ന് മരിച്ചത്. മകളുടെ വിയോഗത്തിന്റെ തീരാനൊമ്പരത്തിനിടെയിലും അവയവദാനത്തിലുള്ള സമ്മതം മാതാപിതാക്കള്‍ രേഖാമൂലം നല്‍കിയിട്ടുണ്ട്. ചര്‍ദ്ദിയോടെ ആരംഭിച്ച അസുഖത്തെ തുടര്‍ന്ന് റെഡിച്ചിലെ സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ ഏയ്ഞ്ചല്‍ ചികിത്സ തേടിയിരുന്നു.

കുട്ടിയുടെ അവസ്ഥ വഷളായതിനെ തുടര്‍ന്ന് ഉസ്റ്റര്‍ ഹോസ്പിറ്റലിലേക്ക് മാറ്റി. എന്നാല്‍ അവിടെവച്ച് ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് എയ്ഞ്ചലിനെ അടിയന്തിരമായി ബര്‍മിങ്ഹാം ചില്‍ഡ്രന്‍ ഹോസ്പിറ്റലിലേക്ക് മാറ്റി. ഈ ആശുപത്രിയില്‍ ചികിത്സ തുടരുന്നതിനിടെയാണ് എയ്ഞ്ചല്‍ വിടവാങ്ങിയത്. എയ്ഞ്ചലിന്റെ മൂത്ത സഹോദരന്‍ എഡ്വിന്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. റെഡിച്ച് തന്നെയുള്ള ടിജോയുടെ സഹോദരി ടിഷയും ഭര്‍ത്താവ് ഷിബിനും മറ്റ് സുഹൃത്തുക്കളും കുടുംബത്തിന് താങ്ങായി ഒപ്പമുണ്ട്. എയ്ഞ്ചലിന്റെ പൊതു ദര്‍ശനവും മൃതസംസ്‌കാരവും പിന്നീട്.

 
Other News in this category

 
 




 
Close Window