Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 28th Sep 2024
 
 
UK Special
  Add your Comment comment
അയര്‍ലന്‍ഡിലും ഇനി മലയാളി മേയര്‍, ഡബ്ലിന്‍ ഭരിക്കുന്നത് ഇനി ബേബി പെരേപ്പാടന്‍
reporter

ഡബ്ലിന്‍: ബ്രിട്ടനു പിന്നാലെ അയര്‍ലന്‍ഡിലും മേയറായി മലയാളി. സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സിലിന്റെ പുതിയ മേയറായി അങ്കമാലി സ്വദേശിയായ ബേബി പെരേപ്പാടനെ തിരഞ്ഞെടുത്തു. അയര്‍ലന്‍ഡില്‍ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വംശജന്‍ മേയര്‍ സ്ഥാനത്തേക്ക് എത്തുന്നത്. ബേബി പെരേപ്പാടനെ സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സിലിന്റെ മേയറായാണ് തിരഞ്ഞെടുത്ത്. കൗണ്ടി കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ താല സൗത്ത് മണ്ഡലത്തില്‍ നിന്നാണ് ഭരണകക്ഷിയായ ഫിന ഗേലിന്റെ സ്ഥാനാര്‍ഥിയായ ബേബി പെരേപ്പാടന്‍ വിജയിച്ചത്. അയര്‍ലന്‍ഡിന്റെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ മേയറാകുന്നത്. ഇന്നലെ ചേര്‍ന്ന കൗണ്ടി കൗണ്‍സിലിന്റെ ആദ്യ യോഗത്തില്‍ മേയറുടെ അധികാര ചിഹ്നങ്ങള്‍ സ്വീകരിച്ചു. മുന്‍ മേയര്‍ അലന്‍ എഡ്ജില്‍ നിന്നുമാണ് ബേബി പെരേപ്പാടന്‍ മേയറുടെ അധികാര ചിഹ്നങ്ങള്‍ സ്വീകരിച്ചത്. വിജയിച്ച കൗണ്‍സില്‍ അംഗങ്ങള്‍ വ്യാഴാഴ്ച യോഗം ചേര്‍ന്ന് ബേബി പെരേപ്പാടനെ ഏകകണ്ഠമായി മേയര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയായിരുന്നു.

ഇന്ത്യന്‍ പാരമ്പര്യം അവകാശപ്പെടാവുന്ന അയര്‍ലന്‍ഡിന്റെ മുന്‍ പ്രധാനമന്ത്രി കൂടിയായ ലിയോ വരദ്കര്‍ ഡപ്യൂട്ടി മേയറായി കുറച്ചു കാലം സേവനം അനുഷ്ഠിച്ചിട്ടുണ്ടെങ്കിലും ഒരു ഇന്ത്യക്കാരന്‍ മേയറാകുന്നത് ആദ്യമായാണ്. ഇത് രണ്ടാം തവണയാണ് ബേബി പെരേപ്പാടന്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നത്. ഇത്തവണത്തെ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ മകനായ ബ്രിട്ടോ പെരേപ്പാടനും താല സെന്‍ട്രലില്‍ നിന്നും വിജയിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ബേബി പെരേപ്പാടനെതിരെ വംശീയധിക്ഷേപമുണ്ടായതടക്കം വാര്‍ത്തയായിരുന്നു. അതിനാല്‍ തീവ്രവലതുപക്ഷവാദികള്‍ക്കും, കുടിയേറ്റവിരുദ്ധര്‍ക്കുമെതിരായ ശക്തമായ മറുപടി കൂടിയായി മാറുകയാണ് ബേബി പെരേപ്പാടന്റെ മേയര്‍ പദവി.

എറണാകുളം ജില്ലയിലുള്ള അങ്കമാലിയിലെ പുളിയനമാണ് ബേബി പെരേപ്പാടന്റെ സ്വദേശം. 20 വര്‍ഷം മുമ്പ് അയര്‍ലന്‍ഡിലേയ്ക്ക് കുടിയേറിയ അദ്ദേഹം ഇവിടുത്തെ വിവിധ സാമൂഹിക, സാംസ്‌കാരിക രംഗത്ത് നേരത്തെ തന്നെ പരിചിത മുഖമാണ്. ഭാര്യ ജിന്‍സി മാത്യു ബ്യൂമോണ്ട് ആശുപത്രിയില്‍ അഡ്വാന്‍സ്ഡ് നഴ്സ് പ്രാക്ടീഷണറായി ജോലി ചെയ്യുന്നു. മകന്‍ ബ്രിട്ടോയെ കൂടാതെ ഡെന്റല്‍ മെഡിസിന്‍ വിദ്യാര്‍ഥിയായ ബ്രോണ എന്നൊരു മകള്‍ കൂടിയുണ്ട് പെരേപ്പാടന്. ഭാര്യ ജിന്‍സി പെരേപ്പാടന്‍ ഡബ്ലിന്‍ ന്യൂകാസില്‍ പീമൗണ്ട് ഹോസ്പിറ്റലില്‍ അഡ്വാന്‍സ്ഡ് നേഴ്‌സ് പ്രാക്ടീഷ്ണറാണ്. താലാ സെന്‍ട്രലില്‍ നിന്നും വിജയിച്ച കൗണ്‍സിലര്‍ ഡോ. ബ്രിട്ടോ പെരേപ്പാടന്‍, ഡബ്ലിന്‍ ട്രിനിറ്റി കോളജില്‍ ഡെന്റല്‍ മെഡിസിന്‍ വിദ്യാര്‍ത്ഥിയായ ബ്രോണ എന്നിവരാണ് മക്കള്‍. ബേബി പെരേപ്പാടന്റെയും മകന്റെയും അഭിമാനാര്‍ഹമായ നേട്ടത്തില്‍, ഫിന്‍ഗേല്‍ പാര്‍ട്ടി നേതാവും അയര്‍ലന്‍ഡ് പ്രധാനമന്ത്രിയുമായ സൈമണ്‍ ഹാരിസ് നേരിട്ട് വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു

 
Other News in this category

 
 




 
Close Window