Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 28th Jun 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
രാജ്യത്ത് ഏറ്റവുമധികം വൈദ്യുതി നിരക്ക് കേരളത്തിലാണോ, വിശദീകരിച്ച് കെഎസ്ഇബി
repporter

തിരുവനന്തപുരം: കേരളത്തിലെ വൈദ്യുതി നിരക്ക് രാജ്യത്തെ ഏറ്റവും ഉയര്‍ന്നതാണെന്ന പ്രചാരണം നവമാധ്യമങ്ങളിലൂടെ ചിലര്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത് തെറ്റാണെന്നും തെളിവ് സഹിതം വിശദീകരിച്ച് കെഎസ്ഇബി. ഇതിന് പരിഹാരം സ്വകാര്യ വല്‍ക്കരണമാണെന്ന് വാദിക്കുന്നതും വസ്തുതാ വിരുദ്ധമാണെന്ന് കെഎസ്ഇബി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. കേരളത്തിലെയും ഗുജറാത്തിലേയും വൈദ്യുതി ബില്ലുകള്‍ താരതമ്യം ചെയ്തുകൊണ്ട് ആയിരത്തിലേറെ രൂപയുടെ വ്യത്യാസമുണ്ടെന്ന് കെഎസ്ഇബി പറയുന്നത്.



കെഎസ്ഇബി പങ്കുവെച്ച ഫെയ്സ്ബുക്ക് കുറിപ്പ്



കേരളത്തിലെ വൈദ്യുതി നിരക്ക് രാജ്യത്തെ ഏറ്റവും ഉയര്‍ന്നതാണെന്ന പ്രചാരണം നവമാധ്യമങ്ങളിലൂടെ ചിലര്‍ നടത്തുന്നതായി കാണുന്നുണ്ട്. സ്വകാര്യവത്കരണമാണ് ഇതിനുള്ള പരിഹാരമെന്നും അവര്‍ പറഞ്ഞുവയ്ക്കുന്നുണ്ട്. തികച്ചും വസ്തുതാവിരുദ്ധമായ പ്രചാരണമാണിത്. ഉദാഹരണത്തിന് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള രണ്ട് വൈദ്യുതി ബില്ലുകള്‍ പരിശോധിക്കാം.



1. ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തില്‍ വൈദ്യുതി വിതരണം ചെയ്യുന്നത് ടൊറെന്റ് പവര്‍ എന്ന സ്വകാര്യ കമ്പനിയാണ്. ഒരു സിംഗിള്‍ ഫേസ് ഗാര്‍ഹിക ഉപഭോക്താവിന്റെ ദ്വൈമാസ ബില്ലാണ് ചിത്രത്തില്‍ കാണുന്നത്.



492 യൂണിറ്റ് ഉപയോഗത്തിന് അടയ്ക്കേണ്ട തുക 4380 രൂപ.



അതേ ഉപയോഗത്തിന് കേരളത്തില്‍ നല്‍കേണ്ട തുക കെ എസ് ഇ ബി വെബ്സൈറ്റിലെ ബില്‍ കാല്‍ക്കുലേറ്ററില്‍ കണക്കാക്കിയതാണ് രണ്ടാമത്തെ ചിത്രത്തിലുള്ളത്.



ബില്‍ തുക : 3326 രൂപ.



ബില്ലിലെ വ്യത്യാസം : 1054 രൂപ.



ആയിരത്തിലേറെ രൂപ കേരളത്തെക്കാള്‍ കൂടുതലാണ് ഗുജറാത്തില്‍ എന്ന് വ്യക്തം.



2. മറ്റൊരുദാഹരണം നോക്കാം. മുംബൈ നഗരത്തില്‍ അദാനി പവര്‍ ആണ് വൈദ്യുതി വിതരണം നിര്‍വ്വഹിക്കുന്നത്. അദാനി പവര്‍ ഒരു സിംഗിള്‍ ഫേസ് ഗാര്‍ഹിക ഉപഭോക്താവിന് നല്‍കിയ പ്രതിമാസ ബില്ലാണ് ചിത്രത്തിലുള്ളളത്.



ഉപയോഗം : 537 യൂണിറ്റ്. ബില്‍ തുക : 5880 രൂപ



അതേ ഉപയോഗത്തിന് കേരളത്തില്‍ നല്‍കേണ്ട തുക : 5567 രൂപ.



കേരളത്തിലെ ലാഭം : 313 രൂപ



രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ഗുജറാത്ത്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, സിക്കിം, മേഘാലയ തുടങ്ങി നിരവധി സംസ്ഥാനങ്ങളില്‍ കേരളത്തെക്കാള്‍ ഉയര്‍ന്ന വൈദ്യുതി നിരക്കാണ് നിലവിലുള്ളത് എന്നതാണ് വസ്തുത.



വാല്‍ക്കഷണം : ഗുജറാത്തില്‍ ടൊറെന്റ് പവര്‍ നല്‍കിയ ബില്ലില്‍ സൂക്ഷിച്ചു നോക്കിയാല്‍ FPPPA charges എന്ന പേരില്‍ 1800+ രൂപ ഈടാക്കിയതായി കാണാം. FPPPA എന്നാല്‍ 'Fuel and Power Purchase Price Adjtsument,'. ഇന്ധനച്ചെലവിലും ഉത്പാദനച്ചെലവിലും വരുന്ന വര്‍ദ്ധനയ്ക്കനുസൃതമായി അതതു സമയത്ത് വൈദ്യുതി വാങ്ങല്‍ച്ചെലവില്‍ ഉണ്ടാവുന്ന വ്യത്യാസം ഉപഭോക്താക്കള്‍ക്ക് കൈമാറുന്നതിന്റെ കണക്കാണ് അത്.

 
Other News in this category

 
 




 
Close Window