Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 28th Sep 2024
 
 
UK Special
  Add your Comment comment
എന്‍എച്ച്എസിന്റെ ഗര്‍ഭാശയമുഖ ക്യാന്‍സര്‍ പരിശോധനയോട് മുഖം തിരിച്ച് സ്ത്രീകള്‍
reporter

ലണ്ടന്‍: ഓരോ വര്‍ഷവും നിരവധി പേര്‍ക്കാണ് യുകെയില്‍ ഗര്‍ഭാശയമുഖ ക്യാന്‍സര്‍ തിരിച്ചറിയുന്നത്. അതുകൊണ്ട് തന്നെ 50 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ഗര്‍ഭാശയ ക്യാന്‍സര്‍ തിരിച്ചറിയുന്നതിനുള്ള പരിശോധനകള്‍ നടത്തുന്നത് പ്രാരംഭഘട്ടത്തില്‍ തന്നെ രോഗം തിരിച്ചറിയുന്നതിനും ചികിത്സ ആരംഭിക്കുന്നതിനും സഹായിക്കും. എന്നാല്‍ എന്‍എച്ച്എസ് തുടര്‍ച്ചയായി നടത്തുന്ന ഇത്തരം പരിശോധനകളോട് സ്ത്രീകള്‍ മുഖം തിരിഞ്ഞു നില്‍ക്കുന്നതായുള്ള വിവരങ്ങള്‍ കടുത്ത ആശങ്കയാണ് ഉയര്‍ത്തിയിരിക്കുന്നത്.

50 വയസ്സില്‍ താഴെ പ്രായമുള്ള മൂന്നിലൊന്നു പേരും സെര്‍വിക്കല്‍ ക്യാന്‍സര്‍ പരിശോധനകളില്‍ പങ്കെടുത്തിട്ടില്ലെന്നാണ് എന്‍എച്ച്എസ് അറിയിച്ചിരിക്കുന്നത്. ഓരോ വര്‍ഷവും 3200 സ്ത്രീകള്‍ക്കാണ് സെര്‍വിക്കല്‍ ക്യാന്‍സര്‍ ഉണ്ടെന്ന് കണ്ടെത്തുന്നത്. രോഗം സ്ഥിരീകരിക്കുന്നവരില്‍ 850 പേരെങ്കിലും പ്രതിവര്‍ഷം മരണത്തിന് കീഴടങ്ങുന്ന ഗുരുതര സാഹചര്യവും രാജ്യത്തുണ്ട്. ബ്രിട്ടനിലെ സ്ത്രീകളെ ബാധിക്കുന്ന ക്യാന്‍സര്‍ രോഗങ്ങളില്‍ 14 -ാം മത്തെ സ്ഥാനമാണ് സെര്‍വിക്കല്‍ ക്യാന്‍സറിനുള്ളത്. 30 നും 34 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ഇത് വരാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

ഗര്‍ഭാശയമുഖത്ത് അര്‍ബുദ കോശങ്ങള്‍ ഉണ്ടാകുകയും വളരുകയും ചെയ്യുന്നതിലൂടെയാണ് സെര്‍വിക്കല്‍ ക്യാന്‍സര്‍ അപകടകരമായി മാറുന്നത്. അര്‍ബുദ കോശങ്ങളെ നേരത്തെ കണ്ടെത്തിയില്ലെങ്കില്‍ ഇത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്ക് വ്യാപിക്കും. 25നും 49 നും ഇടയില്‍ പ്രായമുള്ള 11 ദശലക്ഷം സ്ത്രീകളില്‍ 65.8 ശതമാനം പേരും എന്‍എച്ച്എസ്സിന്റെ പരിശോധനകളില്‍ പങ്കെടുത്തിരുന്നു. 50 മുതല്‍ 64 വയസ്സ് വരെ പ്രായമുള്ളവരില്‍ 74.1 ശതമാനം പേരാണ് പരിശോധനകളില്‍ പങ്കെടുത്തത്. പ്രായമായവരുമായി താരതമ്യം ചെയ്യുമ്പോള്‍ പരിശോധനയില്‍ പങ്കെടുക്കാത്തവരുടെ എണ്ണത്തില്‍ കുറവുള്ളത് 50 വയസ്സില്‍ താഴെയുള്ളവരിലാണെന്നത് ഗുരുതരമായി കാണണമെന്നാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കാരണം ഈ പ്രായത്തിലുള്ളവരിലാണ് രോഗം വരാന്‍ സാധ്യത കൂടുതലുള്ളത്. 2040-ഓടെ ഗര്‍ഭാശയ അര്‍ബുദം തുടച്ചുനീക്കുമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ മേധാവി അമന്‍ഡ പ്രിച്ചാര്‍ഡ് കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു.

 
Other News in this category

 
 




 
Close Window