Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 28th Sep 2024
 
 
UK Special
  Add your Comment comment
യുകെയിലെ ഇ-കോളി ബാക്റ്റീരിയ: വില്ലന്‍ ലെറ്റൂസ്
reporter

ലണ്ടന്‍: ഇ-കോളി ബാക്ടീരിയ അണുബാധ മൂലമുള്ള രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുകെയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സികളുടെ റിപ്പോര്‍ട്ട് പ്രകാരം ഇ-കോളി അണുബാധ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 250 കടന്നിരിക്കുകയാണ്. വരും ദിവസങ്ങളിലും രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാക്കാനുള്ള സാധ്യതയുണ്ടെന്ന് കരുതുന്നു. യുകെയില്‍ ലെറ്റൂസ് അടങ്ങിയ ചില പ്രീ-പാക്ക് സാന്‍ഡ്വിച്ചുകളില്‍ ഇകോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇത് കഴിച്ചതിനെത്തുടര്‍ന്ന് രോഗലക്ഷണങ്ങള്‍ ഉണ്ടാകുകയും 86 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ യുകെയിലെ മൂന്ന് വിതരണക്കാര്‍ പ്രീ പാക്ക് ചെയ്ത സാന്‍ഡ്വിച്ചും സാലഡും ഉള്‍പ്പെടെ 60 തരം ഭക്ഷ്യ വസ്തുക്കള്‍ പിന്‍വലിച്ചിരുന്നു.



എന്താണ് ഇ-കോളി?



ആരോഗ്യമുള്ള മനുഷ്യരുടെയും മൃഗങ്ങളുടെയും കുടലില്‍ പൊതുവെ കാണപ്പെടുന്ന ബാക്ടീരിയ ഗ്രൂപ്പാണ് ഇകോളി. സാധാരണയായി ഇവ നിരുപദ്രവകാരികളും നമ്മുടെ ദഹനപ്രക്രിയയെ സഹായിക്കുന്നവയുമാണ്. എന്നാല്‍ ഇവയിലെ ചിലയിനം ബാക്ടീരിയകള്‍ ഭക്ഷ്യവിഷബാധ ഉള്‍പ്പെടെയുള്ള ഗുരുതരമായ ഭക്ഷ്യജന്യ രോഗങ്ങള്‍ക്ക് കാരണമാകും. ഷിഗാ ടോക്സിന്‍ ഉല്‍പ്പാദിപ്പിക്കുന്ന ഇ.കോളി (STEC) ബാക്ടീരിയകളാണ് ഇതില്‍ ഏറ്റവും അപകടകാരികള്‍. ഈ ഇ-കോളി ഗ്രൂപ്പാണ് നിലവില്‍ രോഗികളില്‍ കണ്ടെത്തിയിരിക്കുന്നത്. ഇവ കുട്ടികളിലും പ്രായമായവരിലും രോഗപ്രതിരോധശേഷി ഇല്ലാതാക്കുകയും ദോഷകരമായി ബാധിക്കുകയും ചെയ്യും. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ (യുകെഎച്ച്എസ്എ) കണക്കുകള്‍ പ്രകാരം, ഓരോ വര്‍ഷവും യുകെയില്‍ ഇ-കോളി ബാക്ടീരിയ അണുബാധ മൂലം ഏകദേശം 1,500 ഓളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. മലിനമായ ഭക്ഷണം, വെള്ളം, പച്ച പാല്‍, വേവിക്കാത്ത മാംസം എന്നിവയിലൂടെയാണ് ഇത് ശരീരത്തിനുള്ളിലെത്തുന്നത്.

കൂടാതെ രോഗബാധിതനായ ഒരു വ്യക്തിയുമായി അടുത്ത് ഇടപഴകുന്നതിലൂടെയോ മലിനമായ ഭക്ഷണം കഴിക്കുന്നത് വഴിയോ ഇത് പടരാനുള്ള സാധ്യത കൂടുതലാണ്. സാന്‍ഡ്വിച്ചുകളിലും റാപ്പുകളിലും ബര്‍ഗറുകളിലും ഉപയോഗിക്കുന്ന ലെറ്റൂസിന്റെ ഇലകളില്‍ ഇ.കോളി അണുബാധ ഉണ്ടായതാണ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകാന്‍ കാരണം എന്നാണ് വിലയിരുത്തല്‍. തുടര്‍ന്ന് ജൂണ്‍ 14-ന്, യുകെയിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വില്‍ക്കുന്ന സാന്‍ഡ്വിച്ച് , സലാഡ്, റാപ്പര്‍ ഉള്‍പ്പടെയുള്ള ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മാതാക്കളായ ഗ്രീന്‍കോര്‍ പിന്‍വലിച്ചിരുന്നു. ഇതിനുപിന്നാലെ, സാംവര്‍ത്ത് ബ്രദേഴ്സ് മാന്റണ്‍ വുഡ് എന്ന നിര്‍മ്മാതാക്കളും തങ്ങളുടെ ഉത്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിച്ചിരുന്നു. സാഹചര്യം കണക്കിലെടുത്ത് ഒരു മുന്‍കരുതല്‍ എന്ന നിലയിലാണ് പല കമ്പനികളും വിതരണം ചെയ്ത തങ്ങളുടെ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ തിരിച്ചു വിളിച്ചത്.

അതേസമയം മലിനമായ വളപ്രയോഗം ചീരകളില്‍ നടത്തുന്നതിലൂടെ ഇവ മണ്ണിലോ വെള്ളത്തിലെ പ്രവേശിക്കുകയും പിന്നീട് ലെറ്റൂസിലേക്ക് നേരിട്ട് പടരുകയോ ചെയ്യാമെന്ന് ഷ്രോപ്ഷയറിലെ ഹാര്‍പ്പര്‍ ആഡംസ് യൂണിവേഴ്സിറ്റിയിലെ ക്രോപ്പ് സയന്‍സ് വിദഗ്ധനായ പ്രൊഫസര്‍ ജിം മോനാഗന്‍ സ്‌കൈ ന്യൂസിനോട് പറഞ്ഞു. കടുത്ത പനി, വയറുവേദന, വയറിളക്കം, ഛര്‍ദി എന്നിവയാണ് ഇത് ബാധിച്ച രോഗികളില്‍ സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങള്‍. ഇകോളി അണുബാധ ചില രോഗികളില്‍ ഹീമോലിറ്റിക് യൂറിമിക് സിന്‍ഡ്രോം (HUS) പോലുള്ള ഗുരുതരമായ രോഗാവസ്ഥയിലേക്ക് നയിക്കാം. ഇത്തരം സാഹചര്യങ്ങളില്‍ രോഗികള്‍ക്ക് മൂത്രത്തിന്റെ അളവ് വളരെ കുറയുകയും ചെയ്യും. കൂടാതെ മൂത്രം പിങ്ക് നിറത്തിലോ കടുത്ത നിറത്തിലോ ആണെങ്കില്‍ ഉടന്‍തന്നെ വൈദ്യസഹായം തേടേണ്ടതാണ്. യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പറയുന്നതനുസരിച്ച്, ഇ- കോളി ബാക്ടീരിയ മൂലമുള്ള അണുബാധയ്ക്ക് പ്രത്യേക ചികിത്സ ഒന്നും തന്നെയില്ല.

മിക്കവാറും ഇത് ബാധിച്ച രോഗികള്‍ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ സുഖം പ്രാപിക്കാറുണ്ട്. എന്നാല്‍ ഈ സമയത്ത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ രോഗികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതോടൊപ്പം ആന്റിബയോട്ടിക്കുകള്‍ ഒഴിവാക്കാനും ശ്രമിക്കുക. അണുബാധ പടരുന്നത് തടയാന്‍ ചൂടുള്ള വെള്ളവും സോപ്പും ഉപയോഗിച്ച് കൈകള്‍ കഴുകാന്‍ ശ്രദ്ധിക്കുക. രോഗം പകരാതിരിക്കാന്‍ രോഗം ബാധിച്ചവര്‍ മറ്റുള്ളവര്‍ക്കായി ഭക്ഷണം പാചകം ചെയ്യുന്നത് ഒഴിവാക്കേണ്ടതും പ്രധാനമാണ്. ഇത്തരം സാഹചര്യങ്ങളില്‍ ആശുപത്രികളിലോ കെയര്‍ ഹോമുകളിലോ രോഗികളെ സന്ദര്‍ശിക്കുന്നതും ഒഴിവാക്കണം.

 
Other News in this category

 
 




 
Close Window