Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 28th Sep 2024
 
 
UK Special
  Add your Comment comment
മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ പ്രവര്‍ത്തനം തടസപ്പെട്ടു, 90,000 യാത്രക്കാര്‍ കുടുങ്ങി
reporter

ലണ്ടന്‍: മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടിലെ പവര്‍കട്ടു മൂലം തകരാറിലായ പ്രവര്‍ത്തനം ഉടന്‍ പഴയ രീതിയിലേക്ക് മാറുമെന്ന് അധികൃതര്‍ എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം തകരാറിലായത് ഏകദേശം 90000 യാത്രക്കാരെ ബാധിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ വിമാനത്താവള അധികൃതര്‍ ക്ഷമാപണം നടത്തി. ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പുറപ്പെട്ട വിമാനങ്ങളില്‍ പലതും റദ്ദാക്കി. 1,2 ടെര്‍മിനലുകളെയാണ് ബാധിച്ചത്.

ഇവിടേക്കു ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങള്‍ മറ്റ് എയര്‍പോര്‍ട്ടിലേക്ക് തിരിച്ചുവിട്ടു. യാത്രക്കാര്‍ക്കും അവരെ കൊണ്ടുപോകാന്‍ എത്തിയവര്‍ക്കും ബുദ്ധിമുട്ടായി. വിമാനത്താവളത്തിലെ നീണ്ട ക്യൂവിന്റെ ചിത്രങ്ങള്‍ പലരും പങ്കുവച്ചു. ഏറ്റവും കൂടുതല്‍ റദ്ദാക്കലുകള്‍ ബാധിച്ചത് ഈസി ജെറ്റ് വിമാനങ്ങളെയാണ്. തങ്ങളുടെ നിയന്ത്രണത്തിലല്ല കാര്യങ്ങളെന്നും പ്രശ്ന പരിഹാരത്തിന് ശ്രമിക്കുമെന്നും ഈസി ജെറ്റിന്റെ വക്താവ് പറഞ്ഞു.

 
Other News in this category

 
 




 
Close Window