Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 28th Sep 2024
 
 
UK Special
  Add your Comment comment
60 ദിവസങ്ങള്‍, 20 രാജ്യങ്ങള്‍, 20,000 മൈലുകള്‍: ഇംഗ്ലണ്ടില്‍ നിന്ന് ഇന്ത്യയിലേക്ക് റോഡ് യാത്രയുമായി മലയാളികള്‍
reporter

 ലണ്ടന്‍/ബ്രിസ്റ്റോള്‍: മലയാളികളായ നോബിയും ജോബിയും ഇംഗ്ലണ്ടില്‍ നിന്ന് റോഡ് മാര്‍ഗ്ഗം കേരളത്തിലേക്കുള്ള സാഹസിക യാത്രയുമായി ശ്രദ്ധ നേടുന്നു. 20 രാജ്യങ്ങള്‍ കടന്ന് ഏകദേശം 20,000 മൈല്‍ ദൂരം 60 ദിവസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ഇവര്‍ ലക്ഷ്യമിടുന്നത്. ഇരുവരും തൃശൂര്‍ ജില്ലയിലെ ചാലക്കുടി സ്വദേശികളാണ്. ഇംഗ്ലണ്ടില്‍ നിന്നും കേരളത്തിലേക്കുള്ള ഈ യാത്രയില്‍ രണ്ടു ഭൂഖണ്ഡങ്ങളിലൂടെ ഇവര്‍ സഞ്ചരിക്കും. റെയിഞ്ച് റോവര്‍ ഡിഫന്‍ഡറില്‍ യാത്ര ആരംഭിച്ച ഇവര്‍ ഫ്രാന്‍സ്, ബെല്‍ജിയം, സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മനി, ഹംഗറി, ക്രൊയേഷ്യ, ബോസ്‌നിയ, ഓസ്ട്രിയ, ബള്‍ഗേറിയ, ജോര്‍ജിയ, തുര്‍ക്കി, റൊമാനിയ, റഷ്യ, ഖസാക്കിസ്ഥാന്‍, കിര്‍കിസ്ഥാന്‍, ചൈന, ടിബറ്റ്, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ വഴിയാണ് യാത്ര ചെയ്യുക.

സാഹസിക യാത്രയ്‌ക്കൊപ്പം ഒരു ജീവകാരുണ്യ പ്രവര്‍ത്തനവും ഇവര്‍ ലക്ഷ്യമിടുന്നുണ്ട്. ബ്രിസ്റ്റോളിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ബ്രിസ്റ്റോള്‍ ആന്‍ഡ് വെസ്റ്റണ്‍ ഫൗണ്ടേഷന്‍ ട്രസ്റ്റിനായി ഫണ്ട് റെയ്‌സ് ചെയ്യാനാണ് നോബിയും ജോബിയും ശ്രമിക്കുന്നത്. അവരുടെ യാത്രാ വിശേഷങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി അനുദിനം പിന്തുടരാനും ഫണ്ട് റെയ്‌സിങ്ങില്‍ പങ്കാളിയാകാനും സാധിക്കും. ഏകദേശം 25 വര്‍ഷമായി ബ്രിസ്റ്റോളില്‍ സ്ഥിരതാമസക്കാരാണ് നോബിയും ഭാര്യ ജോളിയും. യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന ഇവര്‍ക്ക് നാല് മക്കള്‍ ആണുള്ളത്. നയോമി, ജോണ്‍പോള്‍, ജോനാസ്, റ്റൊബായസ് എന്നിവര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ആണ്. ജോബിയും ഭാര്യ സോണിയയും 23 വര്‍ഷങ്ങളായി ഓക്‌സ്‌ഫോഡില്‍ സ്ഥിരതാമസക്കാരാണ്. അവരുടെ മക്കളായ അന്ന, നിയ, ജെയിംസ് എന്നിവര്‍ ഓക്‌സ്‌ഫോഡില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ആണ്.

ജോബിയുടെയും നോബിയുടെയും മാതാവ് മേരിയും വര്‍ഷങ്ങളായി യുകെയില്‍ താമസിക്കുന്നു. അമ്മയുടെയും കുടുംബാംഗങ്ങളുടെയും നിറഞ്ഞ പിന്തുണയോടെയാണ് നോബിയും ജോബിയും യാത്ര ആരംഭിച്ചത്. യാത്ര ഫ്‌ലാഗ് ഓഫ് ചെയ്ത ദിവസം ബ്രിസ്റ്റോള്‍ ബ്രാഡ്‌ലി സ്റ്റോക്ക് കൗണ്‍സില്‍ മുന്‍ മേയര്‍ ടോം ആദിത്യ, ഫാ. ഫാന്‍സോ പതിലില്‍, ബ്രിസ്റ്റോള്‍ കേരളയിറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍, ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍, എന്‍എച്ച്എസ് ചാരിറ്റി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. നോബിയുടെയും ജോബിയുടെയും ചാരിറ്റി ഫണ്ട് റെയ്‌സില്‍ സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സംഭാവനകള്‍ നല്‍കാവുന്നതാണ്. ലിങ്ക്: https://www.justgiving.com/page/drivinguktoindia

 
Other News in this category

 
 




 
Close Window