Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 28th Sep 2024
 
 
UK Special
  Add your Comment comment
കുട്ടികളുടെ ചികിത്സയ്ക്കുള്ള ഫണ്ട് ശേഖരണാര്‍ഥം മലയാളി ഡോക്ടര്‍മാരുടെ ലണ്ടന്‍-പാരീസ് സൈക്കിള്‍ യാത്ര
reporter

ലണ്ടന്‍: ശാരീരിക - മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ ചികിത്സയ്ക്കുള്ള ഫണ്ട് ശേഖരണാര്‍ഥം മലയാളി ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ലണ്ടന്‍ - പാരിസ് സൈക്കിള്‍ യാത്ര. ഇരിങ്ങാലക്കുട സ്വദേശി ഡോ. റാലി ജോബ് വെള്ളാനി പറമ്പില്‍, തൃശൂര്‍ സ്വദേശി ഡോ. വിവേക് തരകന്‍, പാലക്കാട് സ്വദേശിയായ ഐടി വിദഗ്ദ്ധന്‍ ശ്യാം വലിയനടുവത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള 7 അംഗ സംഘമാണ് ലണ്ടനില്‍ നിന്ന് പാരിസിലേക്ക് സൈക്കിള്‍ യാത്ര നടത്തുന്നത്. പാതി മലയാളിയായ ആന്ധ്ര സ്വദേശി ഡോ. സഞ്ജയും സംഘത്തിലുണ്ട്. കഴിഞ്ഞ ദിവസം ലണ്ടന്‍ 'ഐ 'യുടെ സമീപത്ത് നിന്ന് ആരംഭിച്ച യാത്ര 4 ദിവസം പിന്നിട്ടാണ് പാരിസില്‍ എത്തിച്ചേരുക.

ന്യൂ ഹെവനില്‍ നിന്ന് ഫെറി കടന്നാണ് സംഘം ഫ്രാന്‍സില്‍ എത്തുക. തുടര്‍ന്ന് 2 ദിവസം യാത്ര ചെയ്താണ് പാരിസില്‍ എത്തുക. ബെംഗളൂരു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന 'യൂണിറ്റ് ഓഫ് ഹോപ് ' എന്ന സംഘടനയുടെ നേതൃത്വത്തിലാണ് നിര്‍ധന കുട്ടികളുടെ ചികിത്സ നടത്തന്നത്. സംഘത്തിലെ ഡോക്ടര്‍മാരായ 3 പേരും സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജിലെ പൂര്‍വ വിദ്യാര്‍ഥികളാണ്. നേരത്തെയും ഇവര്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധി പരിപാടികള്‍ നടത്തിയിട്ടുണ്ട്. യൂണിറ്റ് ഓഫ് ഹോപ് വര്‍ഷംതോറും ഓട്ടേറെ കുട്ടികള്‍ക്കാണ് ശസ്ത്രക്രിയകള്‍ അടക്കമുള്ള ചികിത്സകള്‍ സൗജന്യമായി നല്‍കുന്നത്. ഇവര്‍ വര്‍ഷങ്ങളായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥിര താമസമാക്കിയവരാണ്.

 
Other News in this category

 
 




 
Close Window