Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.4111 INR  1 EURO=106.4509 INR
ukmalayalampathram.com
Thu 12th Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഞാന്‍ മഹാരാജാവല്ല; ജനങ്ങളുടെ ദാസന്‍ മാത്രമാണെന്നു പിണറായി വിജയന്‍
Text By: Team ukmalayalampathram
എസ്എഫ്‌ഐക്കെതിരായ വിമര്‍ശനം നിയമസഭയില്‍ ഉന്നയിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണങ്ങളില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. താനൊരു മഹാരാജാവ് അല്ലെന്നും ജനങ്ങളുടെ ദാസന്‍ മാത്രമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. എസ്എഫ്‌ഐക്ക് എതിരായ വിമര്‍ശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സഭയില്‍ വാക്പോര് നടത്തുന്ന സാഹചര്യവുമുണ്ടായി. ഒടുവില്‍ സഭ ഇന്നത്തേക്ക് പിരിഞ്ഞു.
ക്രിമിനലുകളെ ഇനിയും പ്രോത്സാഹിപ്പിച്ചാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്നും താന്‍ മഹാരാജാവാണ് എന്നൊരു തോന്നല്‍ മുഖ്യമന്ത്രിക്ക് ഉണ്ടായേക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു. ഇതിന്റെ മറുപടിയായാണ് പിണറായി താന്‍ ജനങ്ങളുടെ ദാസനാണെന്ന് പറഞ്ഞത്.

കടുത്ത ഭാഷയിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം. ആരെയും തല്ലിക്കൊല്ലാനുള്ള ലൈസന്‍സ് കേരളത്തിലെ മുഖ്യമന്ത്രി തന്നെ നല്‍കുന്നത് ജനം വിലയിരുത്തട്ടെയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. നെറികെട്ട രാഷ്ട്രീയത്തിന്റെ ഇന്‍കുബേറ്ററില്‍ വിരിയിക്കുന്ന ഗുണ്ടാപട നിങ്ങളെയും കൊണ്ടേ പോകുവെന്നും, നിങ്ങള്‍ ഒരിക്കലും തിരുത്താന്‍ തയാറാവില്ലെന്ന് മനസിലായെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
 
Other News in this category

 
 




 
Close Window