Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3502 INR  1 EURO=106.4396 INR
ukmalayalampathram.com
Fri 13th Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ദിബ്രുഗഡ് എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റി: നാലു മരണം സ്ഥിരീകരിച്ചു: രക്ഷാപ്രവര്‍ത്തനം തുടരുന്നു
Text By: Team ukmalayalampathram
ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ ട്രെയിന്‍ പാളം തെറ്റി. ആളാപയമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. അപകടത്തില്‍ നാല് പേര്‍ മരിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അസമിലെ ദിബ്രൂഗഡിലേക്കുള്ള യാത്രയില്‍ 15904 നമ്പര്‍ ചണ്ഡിഗഡ്- ദിബ്രുഗഡ് എക്സ്പ്രസാണ് അപകടത്തില്‍ പെട്ടത്. മോട്ടിഗഞ്ച്- ജിലാഹി സ്റ്റേഷനുകള്‍ക്കിടയിലാണ് പാളം തെറ്റിയത്.

ബുധനാഴ്ച്ച രാത്രി 11.35-നാണ് ചണ്ഡീഗഡില്‍നിന്നും ട്രെയില്‍ പുറപ്പെട്ടത്. സംഭവത്തില്‍ നാല് എസി കോച്ചുകള്‍ ഉള്‍പ്പടെ 12 കോച്ചുകള്‍ അപകടത്തില്‍പ്പെട്ടെതായാണ് സൂചന. സംഭവ സ്ഥലത്ത് 15 ആംബുലന്‍സും 40 അം?ഗ മെഡിക്കല്‍ സംഘവും ഉണ്ട്. അപകടം നടന്ന സ്ഥലത്തേക്ക് കൂടുതല്‍ ആംബുലന്‍സുകള്‍ തിരിച്ചിട്ടുണ്ട്. നിരവധി ട്രെയിനുകള്‍ വഴിതിരിച്ചു വിട്ടു. സ്ഥലത്തെ സ്ഥിതി?ഗതികള്‍ അധികൃതര്‍ നിരീക്ഷിച്ച് വരികയാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ അറിയിച്ചു.
 
Other News in this category

 
 




 
Close Window