Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3502 INR  1 EURO=106.4396 INR
ukmalayalampathram.com
Fri 13th Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
മലപ്പുറത്ത് നിപ ബാധിച്ച് ചികിത്സയിലിരുന്ന 14 വയസ്സുകാരന്‍ മരിച്ചു; കേരളത്തില്‍ നിപ്പ ബാധ അഞ്ചാം തവണ
Text By: Team ukmalayalampathram
മലപ്പുറം ചെമ്പ്രശ്ശേരി പാണ്ടിക്കാട് സ്വദേശിയായ കുട്ടിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കുട്ടിയുടെ മാതാപിതാക്കളും അമ്മാവനും നിരീക്ഷണത്തിലാണ്. രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ വിഫലമാക്കി, ഇന്ന് രാവിലെ 10.50 ഓടു കൂടി കുട്ടിക്ക് ഹൃദയസ്തംഭനം ഉണ്ടാവുകയായിരുന്നു. കുട്ടിയുടെ കുടുംബവുമായി സംസാരിച്ച് സംസ്‌കാര ചടങ്ങുകള്‍ ശാസ്ത്രീയ രീതിയില്‍ നടത്തും എന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

2018 മേയ് 17 ന് ആണ് മസ്തിഷ്‌കജ്വരം ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ഒരാള്‍ക്ക് നിപ രോഗബാധയാണെന്ന സംശയത്തെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ സ്രവം പരിശോധനയ്ക്ക് അയച്ചത്. സംസ്ഥാനത്ത് ആദ്യമായി നിപ രോഗബാധ തിരിച്ചറിഞ്ഞത് ആ പരിശോധനയിലൂടെയാണ്. ആറു വര്‍ഷത്തിനിടെ നാലു തവണയാണ് സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചത്. 2018, 2019, 2021, 2023 വര്‍ഷങ്ങളില്‍. 2023 സെപ്റ്റംബറിലാണ് ഒടുവില്‍ രോഗബാധ സ്ഥിരീകരിച്ചത്. വവ്വാലുകളിലെ വൈറസ് സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞ വര്‍ഷം പഠനം നടത്തിയിരുന്നു. 2023 ഫെബ്രുവരി, ജൂലൈ, സെപ്റ്റംബര്‍ മാസങ്ങളില്‍ ശേഖരിച്ച സ്രവങ്ങളില്‍ 20.9 ശതമാനത്തില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു.
 
Other News in this category

 
 




 
Close Window