കോട്ടയം തലയോലപ്പറമ്പിന് സമീപം വെട്ടിക്കാട്ടുമുക്കില്‍ സ്വകാര്യ ബസ് കീഴ്‌മേല്‍ മറിഞ്ഞു. അപകടത്തില്‍ 40 ഓളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ മുഴുവന്‍ പേരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്.
എറണാകുളം - കോട്ടയം റൂട്ടില്‍ ഓടുന്ന ആവേ മരിയ എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. 50 ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. അപകടത്തില്‍ 40 ഓളം പേര്‍ക്ക് പരിക്കേറ്റെന്ന് വൈക്കം എംഎല്‍എ സികെ ആശ പറഞ്ഞു. പരിക്കേറ്റ മുഴുവന്‍ പേരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ ചികിത്സിക്കാന്‍ മെഡിക്കല്‍ കോളേജില്‍ എല്ലാ സജ്ജീകരണങ്ങളും ചെയ്തിട്ടുണ്ടെന്നും സികെ ആശ അറിയിച്ചു. |