പാരിസ് ഒളിംപിക്സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ ഷൂട്ടിങ് ഫൈനലില്‍ വെങ്കല മെഡല്‍ സ്വന്തമാക്കി മനു ഭാക്കര്‍.തുടക്കം മുതല്‍ മികച്ചു നിന്ന മനു മെഡല്‍ പൊസിഷനില്‍ നിന്ന് പുറത്താവാതെയാണ് മുന്നേറിയത്. ആദ്യ 14 ഷോട്ടുകള്‍ കഴിഞ്ഞപ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്നു താരം. പിന്നാലെ കൊറിയന്‍ താരത്തിന്റെ കടുത്ത വെല്ലുവിളി കടന്നാണ് താരം മെഡല്‍ നേടിയത്.
പാരിസ് ഒളിംപിക്സില്‍ ഇന്ത്യക്ക് വേണ്ടി ആദ്യ മെഡല്‍ നേടിയ മനു ഭാക്കറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹത്തായ നേട്ടമെന്നാണ് മെഡല്‍ നേട്ടത്തിനെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഇന്ത്യക്ക് വേണ്ടി ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ വനിതയെന്നത് കൂടുതല്‍ സവിശേഷമാക്കുന്നുവെന്നും ചരിത്ര നേട്ടമെന്നും മോദി എക്‌സില്‍ കുറിച്ചു. |