ഷെയ്ഖ് ഹസീനയെ പുറത്താക്കാന്‍ പാക് ചാര സംഘടനയായ ഐ.എസ്.ഐ ഗൂഡാലോചന നടത്തിയെന്നു സൂചന. ഇസ്ലാമി ഛാത്ര ശിബിര്‍ ഗൂഢാലോചന നടത്തി. ഇതിന് പാകിസ്താനില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് സ്ഥാപനങ്ങളാണ് ഫണ്ട് ചെയ്തത്. പ്രക്ഷോഭം ആളിക്കത്തിക്കാന്‍ ബംഗ്ലാദേശ് വിരുദ്ധ എക്സ് ഹാന്‍ഡിലുകള്‍ വഴി ശ്രമിച്ചുവെന്നും ഹസീന സര്‍ക്കാരിനെതിരെ 500-ലേറെ ട്വീറ്റുകള്‍ പാക് ഹാന്‍ഡിലുകളില്‍നിന്ന് പ്രചരിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതിപക്ഷ പാര്‍ട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി ആക്ടിങ് ചെയര്‍മാനും മുന്‍പ്രധാനമന്ത്രി ഖാലിദാ സിയയുടെ മകനുമായ താരിഖ് റഹ്‌മാന്‍ ഐ.എസ്.ഐ. ഏജന്റുമാരുമായി സംസാരിച്ചുവെന്ന് രഹസ്യാന്വേഷണ വിവരം ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
ബംഗ്ലാദേശില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐ വിദ്യാര്‍ത്ഥികളെ ഉപയോഗിക്കുകയാണെന്നും ധാക്കയിലെ പ്രതിസന്ധി രൂക്ഷമാക്കാന്‍ ജമാത്തി ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി യൂണിറ്റായ ഛത്ര ശിവിനെയും ഐഎസ്‌ഐ ഉപയോഗിക്കുന്നുവെന്നും റിപ്പോര്‍ട്ട്. |