ജൂനിയര്‍ ക്ലാര്‍ക്ക് തസ്തികയിലാകും നിയമനം. ബാങ്ക് അധികൃതര്‍ നേരിട്ടെത്തി അര്‍ജുന്റെ കുടുംബത്തെ വിവരം അറിയിച്ചു.
നേരത്തെ കൃഷ്ണപ്രിയയ്ക്ക് ജോലി നല്‍കുമെന്ന് കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കും അറിയിച്ചിരുന്നു. അര്‍ജുന്റെ ഭാര്യയ്ക്ക് ഉചിതമായ ജോലിനല്‍കാന്‍ സാധിക്കുമെന്ന് ബാങ്ക് അധികൃതര്‍ അറിയിക്കുകയായിരുന്നു. ജൂനിയര്‍ ക്ലാര്‍ക്ക് തസ്തികയില്‍ കുറയാത്ത തസ്തികയില്‍ നിയമിക്കുന്നതിന് അനുവാദം ലഭിക്കുന്ന പക്ഷം ബാങ്ക് തയ്യാറാണെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
പരസ്യം ചെയ്യല്‍
അര്‍ജുന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചപ്പോള്‍ കുടുംബം നിവേദനം നല്‍കിയിരുന്നു. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് തിരച്ചില്‍ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ അറിയിപ്പൊന്നും നല്‍കിയില്ലെന്ന് മുഖ്യമന്ത്രി രേഖാമൂലം അറിയിച്ചു. ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ ആണ് നേരിട്ടെത്തി കുടുംബത്തെ ഈ മറുപടി രേഖാമൂലം നല്‍കിയത്. |