Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 13th Oct 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ആലപ്പുഴയില്‍ തുമ്പച്ചെടി പറിച്ചെടുത്ത് തോരന്‍ വച്ചു കഴിച്ച യുവതി മരിച്ചു
Text By: Reporter, ukmalayalampathram

പറമ്പില്‍ വളരുന്ന തുമ്പച്ചെടി ഉപയോഗിച്ച് തയാറാക്കിയ തോരന്‍ കഴിച്ച യുവതി മരിച്ചു. ചേര്‍ത്തല എക്സ്റേ ജംഗ്ഷന് സമീപം ദേവീ നിവാസില്‍ ജെ.ഇന്ദു ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയെന്ന് സൂചിപ്പിച്ചാണ് പൊലീസിന്റെ എഫ്ഐആര്‍. അസ്വാഭാവിക മരണത്തിന് ചേര്‍ത്തല പോലീസ് കേസ് എടുത്തു. ആഗസ്റ്റ് 8 വ്യാഴാഴ്ച രാത്രി ഔഷധ ചെടിയെന്ന് കരുതുന്ന തുമ്പ ഉപയോഗിച്ച് തയ്യാറാക്കിയ തോരന്‍ ഇന്ദു കഴിച്ചിരുന്നുവെന്ന്ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കി. തുടര്‍ന്നാണ് അസ്വസ്ഥത ഉണ്ടായതെന്ന് പറയുന്നു.ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ 3 ന് ചേര്‍ത്തല എക്സ്റേ ആശുപത്രിയിലും, അവിടെ നിന്ന് ലേക്ഷോര്‍ ആശുപത്രിയിലും ഇന്ദുവിനെ എത്തിച്ചു.ചികിത്സയിലിരിക്കെ വൈകിട്ട് ആറരയോടെ മരണം സംഭവിച്ചു.

 
Other News in this category

 
 




 
Close Window