തിരുവനന്തപുരം ജില്ലയില്‍ മസ്തിഷ്‌ക ജ്വരം വീണ്ടും സ്ഥിരീകരിച്ചു. കല്ലമ്പലം നാവായിക്കുളം സ്വദേശിനിയായ 24 വയസ്സുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ മസ്തിഷ്‌കജ്വരം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഏഴായി. സംസ്ഥാനത്ത് ഒരു സ്ത്രീയ്ക്ക് രോഗം സ്ഥിരീകരിക്കുന്നത് ആദ്യമായാണെന്ന് അരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
യുവതി നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസമാണ് യുവതിയുടെ സ്രവപരിശോധനാ ഫലം ലഭിച്ചത്. യുവതി വീടിന് സമീത്തെ കുളത്തില്‍ കുളിച്ചതായി സംശയിക്കുന്നുണ്ട്. ഇതാകാം രോഗം പിടിപെടാന്‍ കാരണമെന്നാണ് നിഗമനം.
പരസ്യം ചെയ്യല്‍
കല്ലമ്പലത്തടക്കം ജില്ലയില്‍ ഇതുവരെ മൂന്നിടങ്ങളിലാണ് രോഗകാരിയുടെ സാന്നിദ്ധ്യം കണ്ടെത്തിത്. നേരത്തെ പേരൂര്‍ക്കട, നെയ്യാറ്റിന്‍കര കണ്ണറവിള എന്നിവിടങ്ങളില്‍ രോഗം ഉള്ളവരെ കണ്ടെത്തിയിരുന്നു. അമീബിക്ക് മസ്തിഷ്‌ക ജ്വരം നഗര പരിധിയില്‍ സ്ഥിതീകരിച്ചതിനെത്തുടര്‍ന്ന് വെള്ളക്കെട്ടുകളും ഉറവകളും മറ്റും ഉപയോഗിക്കുന്നത് ആരോഗ്യവകുപ്പ് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. |