യൂട്യൂബിന്റെ അന്‍പത് മില്യണ്‍(5.35 കോടി സബ്‌സ്‌ക്രൈബേഴ്‌സ്) എന്ന ചരിത്രനേട്ടം കരസ്ഥമാക്കിയിരിക്കുവാണ് ഈ കുടുംബം. യുട്യൂബിന്റെ അധികാരികള്‍ ആണ് ഡല്‍ഹിയില്‍ വെച്ചു നടന്ന ചടങ്ങില്‍ ഏറ്റവും കൂടുതല്‍ വില മതിപ്പുള്ള രണ്ടാമത്തെ യുട്യൂബ് പ്ലേ ബട്ടന്‍ ഇവര്‍ക്ക് സമ്മാനിച്ചത്. ഈ സന്തോഷം ബിജു തന്റെ ചാനലിലൂടെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിട്ടുമുണ്ട്. ഇന്ത്യയില്‍ ആദ്യമായാണ് ഇങ്ങനെ ഒരു പ്ലേ ബട്ടന്‍ ലഭിക്കുന്നത്. കേരളത്തിലെ ആദ്യത്തെ ഒരു മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സിനെ നേടിയ യുട്യൂബ് ചാനലും ഇവരുടേതാണ്.
ഒരു കുടുംബത്തിലെ അച്ഛനും അമ്മയും മക്കളും മുതിര്‍ന്നവരും അങ്ങനെ എല്ലാവരും ഒത്തുചേര്‍ന്ന ഒരു യൂട്യൂബ് ചാനല്‍. അവരുടെ കളിചിരികളും കൊച്ചു പിണക്കങ്ങളും എല്ലാ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള വീഡിയോകള്‍ക്ക് കാഴ്ച്ചക്കാര്‍ ഏറെയാണ്. |