സിനിമാ മേഖലയിലെ സ്ത്രീകളുടെ സാഹചര്യത്തെ കുറിച്ച് പഠനം നടത്തിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നു. സിനിമാ രംഗത്ത് വ്യാപക ലൈംഗിക ചൂഷണമാണ് നടക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സിനിമാ സെറ്റുകളില്‍ സ്ത്രീകള്‍ കടുത്ത വിവേചനം നേരിടുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. സിനിമയെ നിയന്ത്രിക്കുന്നത് ക്രിമിനലുകളാണ്. പ്രധാന നടന്മാര്‍ക്കും ചൂഷണത്തില്‍ പങ്കുണ്ടെന്ന് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ ഇന്നുച്ചയ്ക്കാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഉണ്ട്. സിനിമാ രംഗത്ത് പുറമേയുള്ള തിളക്കം മാത്രമാണുള്ളത്. അവസരം ലഭിക്കാന്‍ വിട്ടുവീഴ്ചക്ക് തയാറാകണമെന്ന് ആവശ്യപ്പെട്ട മൊഴികളും കമ്മിറ്റിക്ക് മുന്നിലെത്തി. വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുന്നത് സംവിധായകരും നിര്‍മാതാക്കളുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സഹകരിക്കുന്നവരെ 'കോപ്പറേറ്റിങ് ആര്‍ട്ടിസ്റ്റ്' എന്ന് പേരിട്ട് വിളിക്കുമെന്നും റിപ്പോര്‍ട്ട്.
പരസ്യം ചെയ്യല്‍
സിനിമയില്‍ അവസരത്തിനായി കിടക്ക പങ്കിടാന്‍ ആവശ്യപ്പെടുന്നതായും മറ്റു രീതിയില്‍ ചുഷണം ചെയ്യുന്നതായും പലരും നേരിട്ടും അല്ലാതെയും കമ്മീഷനെ അറിയിച്ചു. ഇതിനു പിന്‍ബലം നല്‍കുന്ന രേഖകളും ചിലര്‍ ഹാജരാക്കി. ഷൂട്ടിങ് സ്ഥലത്തു പലപ്പോഴും ശുചിമുറിയോ വസ്ത്രം മാറാനുള്ള സൗകര്യമോ ഉണ്ടാകാറില്ല. ഇതു ചോദിച്ചാല്‍ മോശമായി പ്രതികരിക്കുന്നവരുണ്ടെന്നും ചിലര്‍ കമ്മീഷന് മൊഴി നല്‍കി.
ഷൂട്ടിങ് സെറ്റുകളില്‍ മദ്യവും ലഹരിമരുന്നു കര്‍ശനമായി വിലക്കണം. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് നിര്‍മാതാവ് സുരക്ഷിതമായ താമസ, യാത്രാ സൗകര്യങ്ങള്‍ ഒരുക്കി നല്‍കണം. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഡ്രൈവര്‍മാരായി നിയോഗിക്കരുത്. വനിതകള്‍ക്കും പുരഷന്മാരുടേതിന് തുല്യ പ്രതിഫലം നല്‍കണമെന്നും കമ്മിറ്റി നിര്‍ദേശിക്കുന്നു. |