ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൊതുജന മധ്യത്തില്‍ ചര്‍ച്ച ചെയ്യേണ്ടി വന്നത് തന്നെ നാണക്കേടെന്ന് ?ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന തോന്നലുണ്ടാക്കുന്നുവെന്നും വേദനാജനകമാണെന്നും ?ഗവര്‍ണര്‍ പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന ആവശ്യത്തില്‍ അഭിപ്രായം പറയുന്നില്ലെന്ന് ?ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
പവര്‍ ഗ്രൂപ്പില്‍ മന്ത്രിസഭയിലെ ഒരംഗം ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അന്വേഷണം നടത്തേണ്ടത് സര്‍ക്കാരാണെന്ന് ?ഗവര്‍ണര്‍ പറഞ്ഞു. എല്ലാ സ്ത്രീകളും ജോലി സ്ഥലത്തും പൊതുസ്ഥലത്തും സുരക്ഷിതമായി പോകണം. സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. സാമൂഹ്യമായിട്ടുള്ള ബോധവല്‍ക്കരണം കൂടി നല്‍കണമെന്ന് ?ഗവര്‍ണര്‍ പറഞ്ഞു.
അതേസമയം സിനിമയ്ക്കുള്ളില്‍ സിനിമയെ വെല്ലുന്ന തിരക്കഥകള്‍ വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിനിമാ വ്യവസായത്തില്‍ വില്ലന്മാരുടെ സാന്നിധ്യം ഉണ്ടാകാന്‍ പാടില്ല. സിനിമ മേഖലയിലെ ചൂഷകര്‍ക്കൊപ്പമല്ല സര്‍ക്കാര്‍ ചൂഷണം ചെയ്യപ്പെടുന്നവര്‍ക്കൊപ്പമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.റിപ്പോര്‍ട്ടില്‍ മൊഴി നല്‍കിയ വനിത പരാതി നല്‍കാന്‍ തയ്യാറായാല്‍ നടപടി സ്വീകരിക്കും. എത്ര ഉന്നതനായാലും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. |