തിരുവനന്തപുരത്തെ കഴക്കൂട്ടത്ത് നിന്ന് 13കാരിയെ കാണാതായി. പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പെണ്‍കുട്ടി ചെന്നൈയില്‍ എത്തിയെന്ന് കേരള പൊലീസ് വ്യക്തമാക്കി. നാഗര്‍കോവിലില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ രണ്ടാമത്തെ പ്ലാറ്റഫോമില്‍ പെണ്‍കുട്ടിയിറങ്ങിയതായി പൊലീസ് സ്ഥരീകരിച്ചു. പ്ലാറ്റ്‌ഫോമിലിറങ്ങിയ പെണ്‍കുട്ടി കുപ്പിയില്‍ വെള്ളമെടുത്ത് തിരികെ കയറി. നാഗര്‍കോവില്‍ സ്റ്റേഷനില്‍ 3.53 നാണ് ഇറങ്ങിയത്. ആര്‍പിഎഫ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് നിര്‍ണ്ണായക വിവരം ലഭിച്ചത്.
ചെന്നൈയിലേക്കാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. ഇതിനായി കേരള പൊലീസ് ചെന്നൈയിലേക്ക് പുറപ്പെട്ടു. അഞ്ചു പേരടങ്ങുന്ന സംഘമാണ് തിരിച്ചത്. നാഗര്‍കോവിലിലെയും കന്യാകുമാരിയിലെയും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം ചെന്നൈയിലേക്ക് തിരിച്ചത്.
കന്യാകുമാരിയിലെ സിസിടിവി പരിശോധനയില്‍ കുട്ടി പ്ലാറ്റ്‌ഫോമില്‍ നിന്നും തിരികെ ട്രെയിനില്‍ കയറുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ഇതോടെയാണ് അന്വേഷണം ചെന്നൈയിലേക്ക് നീളുന്നത്. പെണ്‍കുട്ടിയെ ശുചിമുറിയില്‍ കണ്ടിരുന്നെന്ന് ഒരു യുവതി മൊഴി നല്‍കിയിരുന്നു. |