Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3502 INR  1 EURO=106.4396 INR
ukmalayalampathram.com
Fri 13th Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കാര്‍ഗില്‍ യുദ്ധത്തിലെ പങ്കു തുറന്നു പറഞ്ഞ് പാക്കിസ്ഥാന്‍: 547 ഇന്ത്യന്‍ പട്ടാളക്കാരുടെ ജീവന്‍ ഒടുക്കിയത് പാക്കിസ്ഥാന്‍ അറിഞ്ഞുകൊണ്ടു തന്നെ
Text By: Reporter, ukmalayalampathram
1999-ല്‍ ഇന്ത്യക്കെതിരേ നടത്തിയ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് ആദ്യമായി പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം. പ്രതിരോധദിനവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയില്‍, കാര്‍ഗില്‍ യുദ്ധം ഉള്‍പ്പെടെ ഇന്ത്യയുമായി നടന്ന സംഘര്‍ഷങ്ങളില്‍ മരിച്ച പാകിസ്ഥാന്‍ സൈനികര്‍ക്ക് പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ അസിം മുനീര്‍ ആദരം അര്‍പ്പിച്ചു.

പാകിസ്ഥാന്‍ സമൂഹം, ധീരരുടെ സമൂഹമാണ്. അവര്‍ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യവും അതിന് നല്‍കേണ്ട വിലയും മനസ്സിലാക്കുന്നു, 1948, 1965, 1971 വര്‍ഷങ്ങളില്‍ ആകട്ടെ, അല്ലെങ്കില്‍ 1999ലെ കാര്‍ഗില്‍ യുദ്ധമാകട്ടെ, ആയിരക്കണക്കിന് സൈനികര്‍ അവരുടെ ജീവന്‍ രാജ്യത്തിനും ഇസ്ലാമിനും വേണ്ടി ബലിയര്‍പ്പിച്ചു- മുനീര്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window