ലെബനനില്‍ കഴിഞ്ഞ ദിവസം പേജറുകള്‍ ഒരേസമയം പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് മലയാളിയുടെ ഉടമസ്ഥതയിലുള്ള പ്രാദേശിക കമ്പനിക്കെതിരേ അന്വേഷണം പ്രഖ്യാപിച്ച് ബള്‍ഗേറിയ. ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് ആണ് പേജറുകളില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ചതെന്ന് സംശയിക്കുന്നത്. സോഫിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോര്‍ട്ട ഗ്ലോബല്‍ ലിമിറ്റഡാണ് പേജറുകള്‍ ഹിസ്ബുള്ളയ്ക്ക് കൈമാറിയതെന്നാണു കരുതപ്പെടുന്നത്.
അതേസമയം, ഇതില്‍ സംശയിക്കപ്പെടുന്ന യുവാവ് ബിസിനസ് ഡെവലപ്പറാണ്. ഇസ്രയേലി സ്റ്റാര്‍ട്ടപ്പുകളുമായി സംരംഭകരെ ബന്ധിപ്പിക്കുന്ന പ്ലാറ്റ്ഫോമായ ഫൗണ്ടേഴ്സ് നേഷനില്‍ ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2013 മുതല്‍ 2015 വരെയുള്ള കാലയളവില്‍ ലണ്ടനിലെ ലെവെട്രോണ്‍ ലിമിറ്റഡില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജറായും ഇയാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നു തെളിവു ലഭിച്ചു. എന്നാല്‍ ഇക്കാര്യത്തിലൊന്നും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. |