ഇന്ത്യ-അമേരിക്ക സൗഹൃദത്തെ വേര്‍തിരിക്കാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി അമേരിക്കയിലേക്ക് എത്തിയത്. രണ്ടാമത്തെ ദിവസമാണ് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ സമൂഹത്തെ മോദി അഭിസംബോധന ചെയ്തത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ മോദി പ്രശംസിച്ചു. ഇന്ത്യയിലെ 140 കോടി ജനങ്ങളെ ബൈഡന്‍ ബഹുമാനിച്ചു.
പ്രവാസികള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരാണെന്ന് മോദി. ദേശീയ സ്‌നേഹത്തില്‍ നാമെല്ലാവരും ഒന്നിച്ചാണ്. നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ മുഖമുദ്രയെന്നും പ്രധാനമന്ത്രി പറഞ്ഞു.
വൈവിധ്യമാണ് നമ്മുടെ കരുത്തെന്ന് പ്രധാനമന്ത്രി പറഞ്ഞു. നമസ്‌തേ ഇപ്പോള്‍ ആ?ഗോളതലത്തില്‍ എത്തിയെന്നും അദ്ദേഹം പറഞ്ഞു. |