Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.549 INR  1 EURO=106.1684 INR
ukmalayalampathram.com
Sun 15th Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കോണ്‍ഗ്രസിന്റെ നാഷണല്‍ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വേദിയില്‍ കുഴഞ്ഞു വീണു: മോദിയെ ഇറക്കാതെ മരിക്കില്ലെന്ന് ഖാര്‍ഗെ
Text By: Reporter, ukmalayalampathram
ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസം?ഗിക്കുന്നതിനിടെ കുഴഞ്ഞ് വീണ് കോണ്‍?ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഞായറാഴ്ച ജമ്മു കശ്മീരിലെ കത്വയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു സംഭവം. ഇതിനെ തുടര്‍ന്ന് കുറച്ച് സമയം പ്രസം?ഗം നിര്‍ത്തി വയ്‌ക്കേണ്ടി വന്നു.

മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതോടെ വേദിയിലുണ്ടായിരുന്ന നേതാക്കള്‍ എത്തി അദ്ദേഹത്തെ കസേരയിലിരുത്തി. അല്പ സമയം ഇരുന്നതിന് ശേഷം മടങ്ങാന്‍ സമയം, കോണ്‍?ഗ്രസ് ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കാന്‍ പോരാടുമെന്നുമാണ് മല്ലികാര്‍ജുന്‍ ഖാര്‍?ഗെ പറഞ്ഞിരുന്നു.
പരസ്യം ചെയ്യല്‍

ജനങ്ങളെ അഭിസംബോധന ചെയ്തതിന് ശേഷമാണ് ഖാര്‍?ഗെ മടങ്ങിയത്. 'എനിക്ക് 83 വയസ്സായി, പക്ഷെ വേ?ഗം മരിക്കില്ല. മോദിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നത് വരെ താന്‍ മരിക്കില്ല, ജീവനോടെ ഉണ്ടാകുമെന്നാണ്' ഖാര്‍?ഗെ പറഞ്ഞത്.
 
Other News in this category

 
 




 
Close Window