Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.549 INR  1 EURO=106.1684 INR
ukmalayalampathram.com
Sun 15th Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
5 വര്‍ഷത്തിനിടെ മലപ്പുറത്തു പിടികൂടിയത് 150 കിലോ സ്വര്‍ണം, 123 കോടി രൂപ; മുഖ്യമന്ത്രി പിണറായി വിജയന്‍
Text By: Reporter, ukmalayalampathram
മലപ്പുറത്തെ സ്വര്‍ണക്കടത്തും ഹവാലയും രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 5 വര്‍ഷത്തിനിടെ ജില്ലയില്‍ പിടികൂടിയത് 150 കിലോ സ്വര്‍ണവും 123 കോടി രൂപയുമാണ്. മുസ്ലിം തീവ്രവാദികള്‍ക്കെതിരായ നടപടി മുസ്ലിം സമുദായത്തിനെതിരെന്ന് പ്രചരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തിനെതിരെ എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പികെ നവാസ് രം?ഗത്തെത്തി. മുഖ്യന്ത്രിയുടെ പരാമര്‍ശം മലപ്പുറം ഫോബിയയെന്ന് പികെ നവാസ് ഫേസ്ബുക്കില്‍ കുറിച്ചു. കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ മുഴുവന്‍ സ്വണക്കടത്ത് കേസും മലപ്പുറത്തിന്റെ തലയില്‍ കെട്ടിവെക്കുന്നത് മലപ്പുറം ഫോബിയാണെന്ന് നവാസ് പറഞ്ഞു.

കരിപ്പൂരില്‍ പൊലീസും കസ്റ്റംസും ചേര്‍ന്ന് സ്വര്‍ണം കട്ടെടുക്കുന്നത് മുഖ്യമന്ത്രിക്ക് അറിയാഞ്ഞിട്ടല്ലെന്ന് പികെ നവാസ് കുറപ്പെടുത്തി. മുഖ്യമന്ത്രി ആര്‍എസ്എസ് കുപ്പായമണിഞ്ഞ കമ്മ്യുണിസ്റ്റ് വര്‍ഗീയ വാദിയാണെന്ന് നവാസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യൂത്ത് ലീഗ് അറിയിച്ചു.
 
Other News in this category

 
 




 
Close Window