Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.549 INR  1 EURO=106.1684 INR
ukmalayalampathram.com
Sun 15th Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
മുന്‍കൂര്‍ ജാമ്യം കിട്ടിയ നടന്‍ സിദ്ദിഖ് നാളെ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകും
Text By: Reporter, ukmalayalampathram
ബലാത്സംഗക്കേസില്‍ സിദ്ദിഖ് നാളെ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകും. സര്‍ക്കാരിനെതിരായ സുപ്രിംകോടതി വിധി ഗുണകരമെന്ന് നിയമോപദേശം ലഭിച്ചു. കോടതിയുടെ നിരീക്ഷണങ്ങള്‍ മുന്‍നിര്‍ത്തി തുടര്‍ നടപടികള്‍ സ്വീകരിക്കും. പരാതിക്കാരിക്കെതിരെ ശക്തമായി നീങ്ങാന്‍ നിയമോപദേശം ലഭിച്ചു.

ബലാത്സംഗക്കേസില്‍ ഒരാഴ്ചയിലേറെ ഒളിവില്‍ കഴിഞ്ഞ നടന്‍ സിദ്ദിഖ് ഇന്ന് പുറത്തിറങ്ങി.സുപ്രിംകോടതി അറസ്റ്റ് 2 ആഴ്ചത്തേക്ക് തടഞ്ഞഞ്ഞതോടെയാണ് ഒളിവ് ജീവിതം അവസാനിപ്പിച്ച് നടന്‍ സിദ്ദിഖ് പുറത്തിറങ്ങിയത്. കൊച്ചിയില്‍ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി. എറണാകുളം നോര്‍ത്തിലുള്ള അഡ്വക്കേറ്റ് ബി രാമന്‍ പിള്ളയുടെ ഓഫീസിലെത്തിയാണ് സിദ്ദിഖ് കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു.
 
Other News in this category

 
 




 
Close Window