പിവി അന്‍വര്‍ എംഎല്‍എ രൂപീകരിച്ച ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള നിലവില്‍ വന്നു. മഞ്ചേരിയില്‍ വിളിച്ച് ചേര്‍ത്ത നയപ്രഖ്യാപന ചടങ്ങിലാണ് ഡിഎംകെയുടെ നയം വ്യക്തമാക്കി. തൃശൂരില്‍ ബിജെപി ജയിക്കാന്‍ കാരണം മുഖ്യമന്ത്രിയാണെന്ന് പിവി അന്‍വര്‍ കുറ്റപ്പെടുത്തി. തമിഴ്‌നാട്ടില്‍ ബിജെപിയുടെ വരവിനെ സ്റ്റാലിന്‍ തടഞ്ഞപ്പോള്‍ കേരളത്തില്‍ മുഖ്യമന്ത്രി ബിജെപിക്ക് പരവതാനി വിരിച്ചു കൊടുത്തുവെന്ന് പിവി അന്‍വര്‍ മഞ്ചേരിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ വിമര്‍ശിച്ചു.
വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് ബിജെപിക്ക് കൊടുക്കും. പകരം ചേലക്കരയില്‍ ബിജെപി സിപിഐഎമ്മിന് വോട്ട് ചെയ്യുമെന്ന് അന്‍വര്‍ പറഞ്ഞു. എഡിജിപി അജിത് കുമാര്‍ ആണ് ആസൂത്രണം നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. ഇതാണ് കേരളത്തിന്റെ രാഷ്ട്രീയ ചിത്രമെന്ന് അന്‍വര്‍ പറഞ്ഞു.
സാമൂഹ്യ നീതിയ്ക്ക് ജാതി സെന്‍സസ് നടത്തണമെന്ന് പിവി അന്‍വറിന്റെ പാര്‍ട്ടി ആവശ്യപ്പെട്ടു. ആത്മപരിശോധന കേരളത്തില്‍ ആവശ്യമാണ്. വിഭജനങ്ങള്‍ കണ്ടെത്തി പരിഹരിക്കണം. ജാതി, മതം സാമ്പത്തിക മേഖലയില്‍ കടുത്ത അസമത്വമെന്ന് നയപ്രഖ്യാപന വേളയില്‍ പറയുന്നു. പ്രവാസി വോട്ടവകാശം വേണം. വിദേശ രാജ്യങ്ങളില്‍ ഉള്ളവര്‍ക്ക് ഇ- ബാലറ്റ് വേണം. - അന്‍വര്‍ ആവശ്യപ്പെട്ടു. |