Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.549 INR  1 EURO=106.1684 INR
ukmalayalampathram.com
Sun 15th Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്നു; രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥ
Text By: Reporter, ukmalayalampathram
കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായ മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ശ്രീലേഖയുടെ തിരുവനന്തപുരം ഈശ്വരവിലാസത്തിലുള്ള വീട്ടിലെത്തി അംഗത്വം നല്‍കി.

കേരള കേഡറിലെ ആദ്യ വനിതാ ഐപിഎസ് ഓഫീസറായ ശ്രീലേഖ മൂന്നുവര്‍ഷംമുമ്പ് ഫയര്‍ഫോസ് മേധാവിയായാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്.

സര്‍വീസിന്റെ അവസാനകാലത്ത് സംസ്ഥാന സര്‍ക്കാരുമായി ഇടഞ്ഞുനില്‍ക്കുന്ന നിലയിലായിരുന്നു ശ്രീലേഖ. അതിനാല്‍ത്തന്നെ വിരമിക്കുമ്പോഴുണ്ടായിരുന്ന യാത്രയയപ്പ് ചടങ്ങ് പോലും സ്വീകരിച്ചിരുന്നില്ല. സ്വന്തം വ്‌ളോഗിലൂടെ നിലപാടുകള്‍ തുറന്നുപറഞ്ഞത് പലപ്പോഴും വലിയ വിവാദമായിരുന്നു.

ബിജെപി അംഗത്വം എടുക്കുകയാണെന്നും കൂടുതല്‍ ഒന്നും പങ്കുവയ്ക്കാനില്ലെന്നും ശ്രീലേഖ അറിയിച്ചു. ഏറെ കാലമായി പാര്‍ട്ടിയില്‍ ചേരാന്‍ ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടുവരികയായിരുന്നു എന്നും അവര്‍ പറഞ്ഞു. നേരത്തെ തന്നെ ശ്രീലേഖയെ ബിജെപിയിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സംസ്ഥാന നേതൃത്വം നടത്തിയിരുന്നു.
 
Other News in this category

 
 




 
Close Window