Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.549 INR  1 EURO=106.1684 INR
ukmalayalampathram.com
Sun 15th Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
മാസപ്പടി കേസില്‍ അന്വേഷണം വീണാ വിജയനില്‍ ഒതുങ്ങില്ലെന്നും മുഖ്യമന്ത്രിയിലേക്ക് എത്തുമെന്നും അഡ്വ.ഷോണ്‍ ജോര്‍ജ്
Text By: Reporter, ukmalayalampathram
മാസപ്പടി കേസില്‍ എസ്എഫ്‌ഐഒയുടെ അന്വേഷണം വീണാ വിജയനില്‍ മാത്രം ഒതുങ്ങില്ലെന്നും മുഖ്യമന്ത്രിയിലേക്ക് എത്തുമെന്നു ബിജെപി നേതാവ് അഡ്വ.ഷോണ്‍ ജോര്‍ജ്. മുഖ്യമന്ത്രിയിലേക്ക് തന്നെ അന്വേഷണം എത്തും. എന്ത് സേവനമാണ് വീണാ വിജയന്റെ കമ്പനി സിഎംആര്‍എല്ലിന് നല്കിയതെന്നും ഷോണ്‍ ചോദിച്ചു. പണം നല്കിയത് ഒരു സേവനത്തിന് വേണ്ടിയുമല്ല. ഇപ്പോഴും തോട്ടപ്പളിയില്‍ കരിമണല്‍ ഖനനം നടക്കുന്നുണ്ടെന്നും അതിലേക്കും അന്വേഷണം എത്തണമെന്നും അദേഹം ആവശ്യപ്പെട്ടു.

ഇപ്പോഴും അവിടെ കുടില്‍ കെട്ടി സമരം ചെയ്യുന്നവരുണ്ട്. അഞ്ഞൂറിലധികം ലോറിയാണ് ദിവസേന കരിമണല്‍ ഘനനത്തിനായി അവിടെ എത്തുന്നത്. വീണയ്ക്ക് അബുദാബി കൊമേര്‍ഷ്യല്‍ ബാങ്കില്‍ അക്കൗണ്ട് ഉണ്ടെന്നും അദേഹം ആവര്‍ത്തിച്ചു. വീണ ടിയും സുനീഷ് എം എന്നിവര്‍ കൈകാര്യം ചെയ്തിരുന്ന അക്കൗണ്ടുണ്ട്. അതില്‍ കോടികളുടെ ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. തന്റേടമുണ്ടെങ്കില്‍ പരാതി കൊടുക്കട്ടെയെന്നും അദേഹം ആവര്‍ത്തിച്ചു.
 
Other News in this category

 
 




 
Close Window